വീടിനകത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിന് നേരെ പാഞ്ഞടുത്ത് രാജവെമ്പാല; പിന്നീട് സംഭവിച്ചത്

വാതില്‍ വഴി രാജവെമ്പാല അകത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നുണ്ട്

Update: 2021-07-17 05:36 GMT

വീട്ടിനകത്ത് കളിച്ചുകൊണ്ടിരിക്കുന്ന കുഞ്ഞിനെ ലക്ഷ്യമാക്കി പാഞ്ഞടുക്കുന്ന രാജവെമ്പാലയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ഞെട്ടലോടെയല്ലാതെ ഈ വീഡിയോ കാണാന്‍ സാധിക്കില്ല. വിയറ്റ്നാമിലാണ് സംഭവം.

വീട്ടുവരാന്തയില്‍ ഒരു കുട്ടി കളിച്ചുകൊണ്ടിരിക്കുന്നതാണ് വീഡിയോയിലുള്ളത്. കുട്ടിയുടെ മുത്തച്ഛനും ഒപ്പമുണ്ട്. പെട്ടെന്ന് വലിയൊരു രാജവെമ്പാല കുട്ടിയുടെ നേരെ പാഞ്ഞടുക്കുന്നത് കാണാം. പാമ്പിനെ കണ്ട് മുത്തച്ഛന്‍ ഞെട്ടി പിറകോട്ട് മാറുന്നുണ്ട്. എന്നാല്‍ വീടിനുള്ളിലായിരുന്ന അച്ഛന്‍ പെട്ടെന്ന് കുട്ടിയെ എടുത്ത് മുറിക്കുള്ളിലേക്ക് ഓടി വാതിലടച്ചു. വാതില്‍ വഴി രാജവെമ്പാല അകത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നുണ്ട്. ഒടുവില്‍ ശ്രമം നടക്കാതെ വന്നപ്പോള്‍ പുറത്തേക്ക് പോവുകയും ചെയ്തു.

Advertising
Advertising

യു ട്യൂബില്‍ 86,000 പേരാണ് ഈ വീഡിയോ കണ്ടത്. കുട്ടിയുടെ മുത്തച്ഛന്‍റെ പ്രതികരണത്തെ ചിലര്‍ വിമര്‍ശിച്ചു. എന്നാല്‍ മുത്തച്ഛന് നേരത്തെ പക്ഷാഘാതം സംഭവിച്ചതുമൂലം ഒന്നും ചെയ്യാനാവാത്ത അവസ്ഥയാണെന്നും അതുകൊണ്ടാണ് അദ്ദേഹം ഉറക്കെ ശബ്ദമുണ്ടാക്കി മകനെ വിളിച്ചതെന്നും കുട്ടിയുടെ അമ്മ പറഞ്ഞു. ഭാഗ്യത്തിന് എല്ലാവരും സുഖമായിരിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.  


Full View


Tags:    

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News