കരഞ്ഞാലെന്താ...? ഒറ്റ സ്റ്റെപ്പ് പോലും തെറ്റിച്ചില്ലല്ലോ; വൈറലായി 'കുട്ടി വീഡിയോ'

ചൈനയിലെ ചിൽഡ്രൻസ് ഡേയോട് അനുബന്ധിച്ചുള്ള ഡാൻസ് പ്രോഗ്രാമിനിടെയുള്ള ഒരു കുഞ്ഞിന്‍റെ വീഡിയോയാണ് കാഴ്ചക്കാരുടെ മനസ് പിടിച്ചടക്കിയത്

Update: 2021-06-04 07:16 GMT
Editor : Jaisy Thomas | By : Web Desk

കുട്ടികളുടെ കളിചിരികളും വര്‍ത്തമാനങ്ങളും എന്തിന് കുഞ്ഞുനോട്ടങ്ങള്‍ പോലും കണ്ടുകൊണ്ടിരിക്കാന്‍ രസമാണ്. സോഷ്യല്‍ മീഡിയയുടെ വരവോടെ അവയ്ക്ക് കാഴ്ചക്കാരുമേറി. അത്തരത്തിലൊരു വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്. ചൈനയിലെ ചിൽഡ്രൻസ് ഡേയോട് അനുബന്ധിച്ചുള്ള ഡാൻസ് പ്രോഗ്രാമിനിടെയുള്ള ഒരു കുഞ്ഞിന്‍റെ വീഡിയോയാണ് കാഴ്ചക്കാരുടെ മനസ് പിടിച്ചടക്കിയത്.

ഗ്രൂപ്പ് ഡാന്‍സ് തുടങ്ങുമ്പോള്‍ മുതല്‍ കുട്ടി കരച്ചിലാണ്. പക്ഷെ പൊട്ടിക്കരച്ചിലിനിടയിലും ഒരു സ്റ്റെപ്പ് പോലും തെറ്റിക്കാതെ ഡാന്‍സ് കളിക്കുന്നുമുണ്ട്. ഇടക്ക് തലയില്‍ വച്ചിരിക്കുന്ന അലങ്കാരം താഴെ വീഴുന്നുണ്ടെങ്കിലും കക്ഷി അതൊന്നും മൈന്‍ഡ് ചെയ്യാതെ കരച്ചിലാണ്. എന്നാല്‍ ഡാന്‍സ് കളിക്കുന്നുമുണ്ട്. മറ്റ് കുട്ടികളും ഈ കരച്ചിലൊന്നും ശ്രദ്ധിക്കാതെ ഗംഭീര ഡാന്‍സാണ്.

Advertising
Advertising

കരഞ്ഞുകൊണ്ടാണെങ്കിലും ഡാന്‍സ് കളിക്കുന്ന കുട്ടിയെ എല്ലാവരും അഭിനന്ദിക്കുകയാണ്. അവള്‍ക്ക് ഡാന്‍സില്‍ വലിയ താല്‍പര്യമില്ലെന്നും എന്തിനാണ് നിര്‍ബന്ധിച്ച് കളിപ്പിക്കുന്നതെന്നും ചിലര്‍ ചോദിക്കുന്നു. ചില്‍ഡ്രന്‍സ് ഡേ ആയിരുന്നെങ്കിലും അവള്‍ക്കതൊരു മോശം ദിവസമായിരുന്നുവെന്നും ഒരാള്‍ ചൂണ്ടിക്കാണിക്കുന്നു. 


Full View



Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News