വീടുനിർമാണം തലവേദനയായി; അയൽക്കാർക്ക് നോയ‍്സ് ക്യാൻസലിങ് ഹെഡ്ഫോണുകൾ നൽകി സക്കർബർഗ്

കഴിഞ്ഞ 14 വർഷത്തിനിടെ എഡ്ജ്വുഡ് ഡ്രൈവിലും ഹാമിൽട്ടൺ അവന്യൂവിലുമായി കുറഞ്ഞത് 11 വീടുകളെങ്കിലും വാങ്ങാൻ സക്കർബർഗ് 110 മില്യൺ ഡോളറിലധികം ചെലവഴിച്ചിട്ടുണ്ട്

Update: 2025-08-28 02:33 GMT

കാലിഫോര്‍ണിയ: മെറ്റാ സിഇഒ മാർക്ക് സക്കർബർഗ് പാലോ ആൾട്ടോയിലെ തന്‍റെ അയൽവാസികൾക്ക് നോയ്‌സ്-കാൻസിലിംഗ് ഹെഡ്‌ഫോണുകൾ സമ്മാനമായി നൽകിയതായി റിപ്പോർട്ട്. അങ്ങിനെ ചുമ്മാ സമ്മാനമായി കൊടുത്തതൊന്നുമല്ല ഈ ഹെഡ്ഫോണുകൾ. ക്രസന്‍റ് പാർക്ക് ഏരിയയിലെ വളർന്നുവരുന്ന റെസിഡൻഷ്യൽ കോമ്പൗണ്ടുമായി ബന്ധപ്പെട്ട തുടർച്ചയായ നിർമാണ പ്രവർത്തനങ്ങളെക്കുറിച്ച് വർഷങ്ങളായി പരാതികൾ ഉയർന്നതിനെ തുടർന്നാണ് നീക്കമെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ശബ്ദമലിനീകരണം, ഗതാഗതക്കുരുക്ക്, നിർമാണാവശിഷ്ടങ്ങൾ തുടങ്ങിയവ കാരണം ബുദ്ധിമുട്ടിയ അയൽക്കാരെ അനുനയിപ്പിക്കാൻ വൈൻ, ഡോനട്ടുകൾ എന്നിവയും അദ്ദേഹം സമ്മാനിച്ചു.

Advertising
Advertising

കഴിഞ്ഞ 14 വർഷത്തിനിടെ എഡ്ജ്വുഡ് ഡ്രൈവിലും ഹാമിൽട്ടൺ അവന്യൂവിലുമായി കുറഞ്ഞത് 11 വീടുകളെങ്കിലും വാങ്ങാൻ സക്കർബർഗ് 110 മില്യൺ ഡോളറിലധികം ചെലവഴിച്ചിട്ടുണ്ട്. സക്കർബർഗിന്റെ വീട് സ്ഥിതി ചെയ്യുന്ന പാലോ ആൾട്ടോയിലെ ക്രെസന്റ് പാർക്ക് ഒരു കാലത്ത് അഭിഭാഷകരും പ്രൊഫസർമാരും താമസിച്ചിരുന്ന ശാന്തമായ പ്രദേശമായിരുന്നു.എന്നാൽ ഇപ്പോൾ കെട്ടിട നിര്‍മാണ ഉപകരണങ്ങളുടെയും ആഡംബര പാർട്ടികളുടെയും ഒരു മേഖലയായി മാറിയെന്ന് അയൽക്കാർ പറയുന്നു.

സക്കർബർഗ് വാങ്ങിയ ചില വീടുകൾ ഒഴിഞ്ഞുകിടക്കുമ്പോൾ, മറ്റ് ചിലത് ഗസ്റ്റ് ഹൗസുകൾ, പൂന്തോട്ടങ്ങൾ, നീന്തൽക്കുളം, കളിസ്ഥലം എന്നിങ്ങനെ വികസിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കുട്ടികൾക്കായി ഒരു സ്വകാര്യ വിദ്യാലയവും ഇവിടെ പ്രവർത്തിക്കുന്നു. കൂടാതെ, സക്കർബർഗ് ഏകദേശം 7,000 ചതുരശ്രയടി വിസ്തീർണമുള്ള ഒരു ഭൂഗർഭ അറയും നിർമ്മിച്ചു. ഇതിനെ ‘കോടീശ്വരന്റെ വവ്വാൽ ഗുഹ’ എന്നാണ് അയൽക്കാര്‍ പരിഹസിച്ചത്.

സമ്മാനങ്ങൾ നൽകിയെങ്കിലും നിര്‍മാണം മൂലമുള്ള പ്രദേശത്തെ ഗതാഗത തടസം, അവശിഷ്ടങ്ങൾ, നിരന്തരമായ ശബ്ദം, സുരക്ഷാ പട്രോളിംഗ് എന്നിവയെ മറികടക്കാൻ കാര്യമായൊന്നും ചെയ്യാൻ കഴിഞ്ഞില്ലെന്ന് സക്കർബർഗിന്‍റെ അയൽക്കാരുടെ പരാതി.

ഇതാദ്യമായിട്ടല്ല സക്കർബർഗും അയൽക്കാരും തമ്മിൽ തര്‍ക്കമുണ്ടാകുന്നത്. പാലോ ആൾട്ടോയ്ക്ക് പുറമെ ഹവായിയിലെ കൗയിയിൽ 2300 ഏക്കര്‍ എസ്റ്റേറ്റും ഇദ്ദേഹത്തിനുണ്ട്. ഇതിനെച്ചൊല്ലിയും തര്‍ക്കമുണ്ടായിട്ടുണ്ട്. കൂടാതെ ലേക്ക് ടാഹോയിലും വാഷിംഗ്ടൺ ഡിസിയിലും വീടുകളും ഉണ്ട്.2016-ൽ, നാല് വീടുകൾ പൊളിച്ചുമാറ്റി പുതിയ കെട്ടിടങ്ങളും വലിയ ബേസ്മെന്റുകളും നിർമ്മിക്കാനുള്ള അദ്ദേഹത്തിന്റെ പദ്ധതി പാലോ ആൾട്ടോ ഉദ്യോഗസ്ഥർ നിരസിച്ചിരുന്നു. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News