ചൂടുളള 'ചിക്കൻ നഗറ്റ്' വീണ് പെൺകുട്ടിയ്ക്ക് പൊള്ളലേറ്റ സംഭവം; 6.5 കോടി രൂപ നഷ്ടപരിഹാരം നൽകി മക്‌ഡൊണാൾഡ്
2019 ൽ ഒലീവിയയ്ക്ക് നാല് വയസ്സുള്ളപ്പോഴാണ് സംഭവം നടന്നത്.
മക്‌ഡൊണാൾഡ്‌സിന്റെ ചിക്കൻ നഗറ്റ് കൊണ്ട് പൊള്ളലേറ്റ പെൺകുട്ടിയുടെ കുടുംബത്തിന് 6.5 കോടി രൂപ (800,000 ഡോളർ) നഷ്ടപരിഹാരം നൽകാൻ ഫ്ലോറിഡയിലെ കോടതി വിധിച്ചു. 'ചൂടുള്ള' നഗറ്റ് പ്രായപൂർത്തിയാകാത്ത ഒലീവിയ കാരബല്ലോയുടെ കാലിൽ വീഴുകയായിരുന്നു. പെൺകുട്ടിയുടെ കുടുംബം 15 മില്യൺ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ടെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. 2019 ൽ ഒലീവിയയ്ക്ക് നാല് വയസ്സുള്ളപ്പോഴാണ് സംഭവം നടന്നത്.
ഫ്ലോറിഡയിലെ ഫോർട്ട് ലോഡർഡെയ്‌ലിനടുത്തുള്ള മക്‌ഡൊണാൾഡ് ഡ്രൈവ്-ത്രൂവിൽ കാറിലിരുന്ന് ഭക്ഷണം തുറന്നപ്പോൾ ചിക്കൻ നഗറ്റ് കാലിൽ വീണത്. പൊള്ളലേറ്റതിന് മക്ഡൊണാൾഡിനും ഫ്രാഞ്ചൈസി ഉടമയ്ക്കും പിഴവ് കണ്ടെത്തി കോടതി വിധി പുറപ്പെടുവിച്ചു. കുട്ടി അനുഭവിച്ച വേദനയും കഷ്ടപ്പാടും കണക്കിലെടുത്താണ് 6.5 കോടി രൂപ നൽകാൻ കോടതി വിധിച്ചു.
"ഒലീവിയയുടെ ശബ്ദം അവർ കേട്ടതിൽ എനിക്ക് സന്തോഷമുണ്ട്. ന്യായമായ വിധി വന്നതിൽ സന്തോഷം" പെൺകുട്ടിയുടെ അമ്മ യുഎസ് മാധ്യമങ്ങളോട് പറഞ്ഞു
ഭക്ഷ്യ സുരക്ഷാ നിയമങ്ങൾ ഹോട്ടൽ പാലിക്കുന്നുണ്ട്. സാൽമൊണല്ല വിഷബാധ ഒഴിവാക്കുന്നതിന് നഗ്ഗറ്റുകൾക്ക് വേണ്ടത്ര ചൂട് ആവശ്യമാണ്. ഡ്രൈവ്-ത്രൂവിൽ നിന്ന് പുറത്തുകടന്നാൽ ഭക്ഷണത്തിന് എന്ത് സംഭവിക്കുന്നു എന്നത് കമ്പനിയുടെ നിയന്ത്രണത്തിലല്ലെന്നും മക്ഡൊണാൾഡ് പറഞ്ഞു. മക്‌ഡൊണാൾഡും അപ്‌ചർച്ചും വിചാരണ വേളയിൽ തങ്ങൾ തെറ്റ് ചെയ്തിട്ടില്ലെന്ന് വാദിച്ചു. എന്നാൽ ഭക്ഷണകാര്യത്തിൽ മുന്നറിയിപ്പ് നൽകുന്നതിൽ പരാജയപ്പെട്ടെന്നും ഇത് കുട്ടിയുടെ പരിക്കിന് കാരണമായെന്നും ജൂറി കണ്ടെത്തി.