വിമാനം കത്തിയമരുന്നതിന് തൊട്ടുമുമ്പ് ഫേസ്ബുക്ക് ലൈവ്; ദൃശ്യങ്ങൾ പകർത്തിയത് ഇന്ത്യക്കാരനായ യാത്രികൻ

വിമാനം പൊട്ടിത്തെറിക്കുന്നതും തീപിടിക്കുന്നതും യാത്രക്കാർ കരയുന്നതുമെല്ലാം ദൃശ്യങ്ങളിലുണ്ട്

Update: 2023-01-16 06:15 GMT
Editor : ലിസി. പി | By : Web Desk

ന്യൂഡൽഹി: നേപ്പാളിലെ പൊഖാറയിൽ ഞായറാഴ്ചയുണ്ടായ വിമാനദുരന്തത്തിന്റെ തൊട്ടുമുമ്പുള്ള ദൃശ്യങ്ങൾ പുറത്ത്. അപകടത്തിൽ മരിച്ച ഇന്ത്യക്കാരൻ വിമാനം ലാന്റ് ചെയ്യുന്നതിന് തൊട്ടുമുമ്പ് ഫേസ്ബുക്ക് ലൈവ് ചെയ്തിരുന്നു. വിമാനം തകരുന്നതും തീപിടിക്കുന്നതും യാത്രക്കാർ കരയുന്നതുമെല്ലാം ദൃശ്യങ്ങളിൽ വ്യക്തമാണ്. വിമാന അവശിഷ്ടങ്ങളിൽ നിന്ന് കണ്ടെടുത്ത മൊബൈൽ ഫോണിൽ നിന്നാണ് അപകടദൃശ്യങ്ങൾ കണ്ടെടുത്തത്. ദുരന്തത്തിൽ അഞ്ച് ഇന്ത്യക്കാരാണ് കൊല്ലപ്പെട്ടത്.

ഉത്തർപ്രദേശിലെ ഗാസിപൂരിൽ നിന്നുള്ളവരാണ് മരിച്ചവർ. അവരിലൊരാള സോനു ജയ്സ്വാൾ എന്ന യുവാവാണ് വിമാനം തകരുന്നതിന് തൊട്ടുമുമ്പ് ഫേസ്ബുക്ക് ലൈവ് ചെയ്തത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് അക്കൗണ്ടിലും ഇതേ വീഡിയോ കാണാം. എന്നാൽ ഈ വീഡിയോയുടെ ആധികാരികതയെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്.

Advertising
Advertising

വിമാനത്തിനുള്ളിൽ ഇരിക്കുന്ന യാത്രക്കാരുടെയും താഴെയുള്ള നഗരവുമെല്ലാം ഫേസ്ബുക്ക് ലൈവിൽ പകർത്തിയിട്ടുണ്ട്. വിൻഡോ സീറ്റിലിരുന്നാണ് ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്. പെട്ടന്ന് വിമാനം ചെരിയുന്നതും സ്‌ഫോടനമുണ്ടാകുകയും ചെയ്യുന്നുണ്ട്. പിന്നീട് തീ കത്തുന്നത് മാത്രമാണ് ദൃശ്യങ്ങളിൽ കാണുന്നത്. നേരത്തെ വിമാനം ലാന്റ് ചെയ്യുന്നതിന് തൊട്ടുമുമ്പുള്ള ദൃശ്യവും പുറത്ത് വന്നിരുന്നു. വിമാനത്താവളത്തിനടത്തുള്ള വീട്ടുകാരിൽ ആരോ പകർത്തിയ ദൃശ്യങ്ങളായിരുന്നു അത്. വിമാനം പെട്ടെന്ന് ഇടതുവശത്തേക്ക് ചരിയുകയും തലകീഴായി മറിയുകയും ചെയ്യുന്നത് ആ വീഡിയോയിൽ കാണാമായിരുന്നു.

കാഠ്മണ്ഡുവിൽ നിന്നുള്ള യതി എയർലൈൻസിന്റെ വിമാനം പോഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ലാന്റിങ്ങിനിടെ സമീപത്തെ മലയിടുക്കിലേക്ക് തകർന്നുവീഴുകയായിരുന്നു. 72 യാത്രക്കാരില്‍   68 പേർ മരിച്ചതായാണ് ഔദ്യോഗികമായി ലഭിക്കുന്ന കണക്കുകൾ.അതേസമയം, വിമാനദുരന്തമുണ്ടായ പോഖറയിൽ തിരച്ചിൽ നടപടികൾ ഇന്ന് പുനരാരംഭിക്കും. കാലാവസ്ഥ പ്രതികൂലമായതോടെയാണ് ഇന്നലെ രാത്രി തിരച്ചിൽ നടപടികൾ നിർത്തി വെച്ചത്.ഇതുവരെ 68 പേരുടെ മൃതദേഹം കണ്ടെടുത്തു. 4 പേരെ കൂടി ഇനി കണ്ടെത്താനുണ്ട്.വിമാനം പൂർണ്ണമായും കത്തി നശിച്ചതിനാൽ ആരും രക്ഷപെടാൻ ഇടയില്ലെന്നാണ് വിലയിരുത്തൽ. ലഭിച്ച മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള നടപടിക്രമങ്ങൾ ഇന്ന് ആരംഭിക്കും. ഡി എൻ എ പരിശോധന ഉൾപ്പെടെ നടത്തേണ്ടിവരും എന്നാണ് സൂചന.

നേപ്പാളിൽ ഇന്ന് ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്. എട്ടുമാസത്തിനിടെ രണ്ടാം തവണയാണ് നേപ്പാളിൽ വിമാനം അപകടത്തിൽപെടുന്നത്.


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News