ഗൾഫ്​ മേഖലയിൽ യുദ്ധഭീതി പടരുന്നതിനിടെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ കെയ്റോയില്‍; നിലപാടിലുറച്ച് ഹമാസ്

ഇസ്രായേലിനെതിരെ പ്രതികാരമുണ്ടാകും എന്നാവർത്തിക്കുകയാണ്​ ഇറാനും യെമനിലെ ഹൂതികളും

Update: 2024-08-26 01:03 GMT

തെല്‍ അവിവ്: ഗൾഫ്​ മേഖലയിൽ യുദ്ധഭീതി പടരുന്നതിനിടെ, ഗസ്സയിലെ വെടിനിർത്തലിൽ തുടർ ചർച്ചകൾ കെയ്റോയില്‍ നടക്കും. ഫിലാഡൽഫിയ കോറിഡോറിൽ നിന്നുൾപ്പെടെ സൈന്യം പിൻമാറാതെ കരാറിനെ പിന്തുണക്കില്ലെന്ന്​ ഹമാസ്​ അറിയിച്ചു. ഹിസ്​ബുല്ലയുടെ ആക്രമണത്തിൽ പകച്ച ഇസ്രായേൽ മേഖലാ യുദ്ധത്തിനില്ലെന്ന്​ വ്യക്​തമാക്കി. ഇസ്രായേലിനെതിരെ പ്രതികാരമുണ്ടാകും എന്നാവർത്തിക്കുകയാണ്​ ഇറാനും യെമനിലെ ഹൂതികളും.

ആഭ്യന്തര പ്രക്ഷോഭവും അമേരിക്കൻ സമ്മർദവും ശക്​തമായിരിക്കെ, കെയ്റോയിലെ വെടിനിർത്തൽ ചർച്ചയിൽ നെതന്യാഹു അനുകൂല നിലപാട്​ സ്വീകരിക്കുമോ എന്നാണ്​ ലോകം ഉറ്റുനോക്കുന്നത്​. ബൈഡന്‍റെ വെടിനിർത്തൽ നിർദേശവും യു.എൻ പ്രമേയവും അംഗീകരിച്ചാണ്​ ജൂലൈ രണ്ടിന്​ തങ്ങൾ നിലപാട്​ വ്യക്​തമാക്കിയതെന്ന്​ ഹമാസ്​ നേതൃത്വം അറിയിച്ചു. എന്നാൽ പുതിയ ഉപാധികൾ അടിച്ചേൽപ്പിച്ച നെതന്യാഹുവാണ്​ ചർച്ച അട്ടിമറിക്കുന്നതെന്നും ഹമാസ് വ്യക്തമാക്കി​. യുദ്ധം അവസാനിപ്പിച്ച്​ സൈന്യം ഗസ്സയിൽ നിന്ന്​ പൂർണമായും പിൻവാങ്ങണമെന്ന നിലപാടും ഹമാസ്​ ആവർത്തിച്ചു. രാത്രി ഗസ്സയിൽ നിന്ന്​ തെൽ അവീവിന്​ നേർക്കയച്ച റോക്കറ്റ്​ പതിച്ച്​ ഒരു ഇസ്രായേൽ പൗരന്​ പരിക്കേറ്റു. ഗസ്സയിൽ ഒരു സൈനികൻ കൊല്ലപ്പെട്ടതായും മറ്റൊരു സൈനികന്​ പരിക്കേറ്റതായും ഇസ്രായേൽ അറിയിച്ചു. ദക്ഷിണ ലബനാനിൽ നിന്ന്​ 13 സൈനിക കേന്ദ്രങ്ങൾക്കു നേരെയുള്ള ഹിസ്​ബുല്ലയുടെ വ്യാപക റോക്കറ്റാക്രമണത്തിന്‍റെ ആഘാതത്തിൽ നിന്ന് ഇസ്രായേൽ​ ഇനിയും മുക്​തമായിട്ടില്ല .കമാണ്ടർ ഫുആദ്​ ശുകറിന്‍റെ വധത്തിനുള്ള ആദ്യഘട്ട തിരിച്ചടി മാത്രമാണിതെന്നും ശത്രുവിന്​ വ്യാപക നാശനഷ്ടടങ്ങൾ സംഭവിച്ചതായും ഹിസ്​ബുല്ല നേതാവ്​ ഹസൻ നസ്​റുല്ല പറഞു.

Advertising
Advertising

സൈ​നി​ക, ര​ഹ​സ്യാ​ന്വേ​ഷ​ണ കേ​ന്ദ്ര​ങ്ങ​ളെ​യാ​ണ് ഹി​സ്ബു​ല്ല ല​ക്ഷ്യം വെ​ച്ച​ത്.ല​ബ​നാ​നി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളെ ആ​ക്ര​മി​ച്ചാ​ൽ തിരിച്ചടി മാരകമായിരിക്കുമെന്നും ഹിസ്​ബുല്ല മുന്നറിയിപ്പ്​ നൽകി. ഹി​സ്ബു​ല്ല​യു​മാ​യി ഇ​പ്പോ​ൾ യു​ദ്ധ​ത്തി​ന് താ​ൽ​പ​ര്യ​മി​ല്ലെ​ന്ന് ഇസ്രായേൽ വ്യക്​തമാക്കിയതും തുടർപ്രത്യാഘാതം തിരിച്ചറിഞ്ഞാണ്​. മേഖലായുദ്ധം എന്തു വിലകൊടുത്തും ഒഴിവാക്കണം എന്നാണ്​ അമേരിക്കയും ഇസ്രായേലിനോട്​ ആവശ്യപ്പെട്ടു​. ഹിസ്​ബുല്ലയുടെ ഇസ്രായേൽ ആക്രമണത്തെ ഹമാസും ഇറാനും ഹൂതികളും സ്വാഗതം ചെയ്തു. ത​ങ്ങ​ളു​ടെ പ്ര​തി​ക​ര​ണം പി​റ​കെ വ​രു​മെ​ന്ന്​ ഹൂതികൾ ഇസ്രായേലിന്​ മു​ന്ന​റി​യി​പ്പ് ന​ൽ​കി. ശക്​തവും കൃത്യവും ആയിരിക്കും ഇസ്രായേലിനോടുള്ള പ്രതികാരമെന്ന്​ ഇറാൻ വിദേശകാര്യ മന്ത്രാലയവും പ്രതികരിച്ചു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News