മകളുടെ കൈ പിടിച്ച് കിം ജോങ് ഉന്‍ ആദ്യമായി പൊതുവേദിയില്‍

കിമ്മിന്‍റെ മകള്‍ ആദ്യമായിട്ടാണ് ഒരു പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നതെന്ന് സ്റ്റേറ്റ് മീഡിയ ആയ കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു

Update: 2022-11-19 02:49 GMT
Editor : Jaisy Thomas | By : Web Desk

പ്യോങ്യാങ്: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്‍റെ കാര്യമെടുത്താല്‍ കുടുംബവുമൊത്ത് അദ്ദേഹം പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്നത് വിരളമാണ്. തന്‍റെ കുടുംബജീവിതം അത്യധികം വ്യക്തപരമായി കണ്ട് സ്വകാര്യമായി സൂക്ഷിക്കുകയാണ് കിമ്മിന്‍റെ പതിവ്. ഇപ്പോഴിതാ മകള്‍ക്കൊപ്പം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് അദ്ദേഹം.

കിമ്മിന്‍റെ മകള്‍ ആദ്യമായിട്ടാണ് ഒരു പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നതെന്ന് സ്റ്റേറ്റ് മീഡിയ ആയ കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു. വെളുത്ത പഫര്‍ ജാക്കറ്റണിഞ്ഞ് പിതാവിന്‍റെ കൈപിടിച്ചുള്ള കിമ്മിന്‍റെ മകളുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. എന്നാല്‍ കുട്ടിയുടെ പേരിനെക്കുറിച്ച് മാധ്യമങ്ങള്‍ പരാമര്‍ശിച്ചിട്ടില്ല. വെള്ളിയാഴ്ച നടന്ന ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണത്തിന് മേൽനോട്ടം വഹിക്കുമ്പോൾ മകളും കിമ്മിനൊപ്പം ഉണ്ടായിരുന്നതായി കെസിഎൻഎ അറിയിച്ചു.

Advertising
Advertising

കഴിഞ്ഞ മാസം ഉത്തരകൊറിയ പുതിയതായി തുടങ്ങിയ റയോൺഫോ ഗ്രീൻഹൗസ് ഫാമിന്‍റെ ഉദ്ഘാടനച്ചടങ്ങില്‍ കിമ്മും പങ്കെടുത്തിരുന്നു. ആണവ തന്ത്രപരമായ കാര്യങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥർക്ക് മാർഗനിർദേശം നൽകിയതിന് ശേഷമാണ് കിം പരിപാടിയിൽ പങ്കെടുത്തതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News