ഇറാനെതിരായ യുദ്ധം: യുഎസിന് ആദ്യ ആറ് ദിവസം ചെലവായ തുക ഇങ്ങനെ...

അടച്ചിട്ട മുറിയിലായിരുന്നു സെനറ്റര്‍മാരും സൈനിക ഉദ്യോഗസ്ഥരും തമ്മിലെ കൂടിക്കാഴ്ച. ഇതിലെ വിവരങ്ങളാണ് പുറത്തുവന്നത്

Update: 2026-03-12 06:51 GMT

ന്യൂയോര്‍ക്ക്: ഇറാനെതിരെയുള്ള യുദ്ധത്തില്‍ ആദ്യ ആറ് ദിവസത്തിനിടെ അമേരിക്കയ്ക്ക് ചെലവായത് ഏകദേശം 11.3 ബില്യൺ(ഒരു ലക്ഷം കോടി) ഡോളറിലധികമെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

പെന്റഗണ്‍ ഉദ്യോഗസ്ഥര്‍, സൈനറ്റര്‍മാര്‍ക്കാണ് ഈ കണക്കുകൾ കൈമാറിയതെന്ന് ന്യൂയോർക്ക് ടൈംസും എൻബിസി ന്യൂസും റിപ്പോര്‍ട്ട് ചെയ്യുന്നു. അടച്ചിട്ട മുറിയിലായിരുന്നു ഈ കൂടിക്കാഴ്ച. ഇതിലെ വിവരങ്ങളാണ് പുറത്തുവന്നത്.  ഫെബ്രുവരി 28-നാണ് ഇറാന് നേരെ അമേരിക്കയും ഇസ്രായേലും സംയുക്തമായി ആക്രമണം അഴിച്ചുവിട്ടത്. ഇന്ന്( മാർച്ച് 12) യുദ്ധത്തിന്റെ പതിമൂന്നാം ദിവസമാണ്.

Advertising
Advertising

ആദ്യഘട്ട ആക്രമണങ്ങൾക്ക് മുന്നോടിയായുള്ള സൈനിക സന്നാഹങ്ങള്‍, ഉദ്യോഗസ്ഥ വിന്യാസം തുടങ്ങിയവയ്ക്കുള്ള മറ്റ് ചെലവുകൾ ഈ കണക്കെടുപ്പിൽ ഉൾപ്പെടുത്തിയിട്ടില്ല. അതിനാൽ തന്നെ യഥാർത്ഥ ചെലവ് ഇതിലും വളരെ കൂടുതലായിരിക്കാനാണ് സാധ്യതയെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

യുദ്ധത്തിന്റെ ആദ്യ രണ്ട് ദിവസങ്ങളിൽ മാത്രം 5.6 ബില്യൺ ഡോളർ മൂല്യമുള്ള വെടിക്കോപ്പുകൾ ചെലവായതായി പ്രതിരോധ ഉദ്യോഗസ്ഥർ അടുത്തടെ നടന്ന കോൺഗ്രസ് ബ്രീഫിംഗുകളിൽ പറഞ്ഞതായി നേരത്തെ മാധ്യമ റിപ്പോർട്ട്  ചെയ്തിരുന്നു. ആക്രമണത്തിന്റെ ആദ്യ ഘട്ടത്തില്‍ ഉപയോഗിച്ച AGM-154 ഗ്ലൈഡ് ബോംബ് പോലുള്ള ആയുധങ്ങൾക്ക് ഒന്നിന് 578,000 ഡോളർ മുതൽ 836,000 ഡോളർ വരെയാണ് വില കണക്കാക്കുന്നത്.  അതേസമയം ചെലവുകള്‍ കുത്തനെ കൂടുന്നതില്‍ റിപ്പബ്ലിക്കാന്‍ ക്യാമ്പില്‍ ഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ആയുധങ്ങളുടെ ഉത്പാദനത്തിനായി ചെലവഴിക്കുന്ന തുക വർദ്ധിപ്പിക്കാൻ ചില റിപ്പബ്ലിക്കൻ നേതാക്കൾ ട്രംപ് ഭരണകൂടത്തോട് ആവശ്യപ്പെടുമ്പോൾ തന്നെ സൈനിക ചെലവുകൾ കുത്തനെ കൂട്ടുന്ന രീതിയിൽ മറ്റ് നേതാക്കൾ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.

അതേസമയം യുദ്ധച്ചെലവ് ഇനിയും ഉയരുമെന്നാണ് ഡെമോക്രാറ്റിക് സെനറ്റർ ക്രിസ് കൂൺസ് പറയുന്നത്.

'നിലവിലെ  പ്രവർത്തനച്ചെലവ് ഇതിലും വളരെ കൂടുതലായിരിക്കും. ഉപയോഗിച്ചവയ്ക്ക് പകരമായി പുതിയവ വാങ്ങുന്നതിനുള്ള ചിലവ് മാത്രമാണ് നിങ്ങൾ കണക്കിലെടുക്കുന്നതെങ്കിൽ പോലും, അത് ഇതിനോടകം 10 ബില്യൺ ഡോളറിനും മുകളിലെത്തിക്കഴിഞ്ഞെന്നും'- അദ്ദേഹം വ്യക്തമാക്കി. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - റിഷാദ് അലി

Similar News