ഇറാനെതിരായ അമേരിക്കൻ യുദ്ധം അപകടകരമായ പ്രവണത; വിമർശനവുമായി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി

മേഖലയിൽ അസ്ഥിരതയുണ്ടാകുന്നത് യൂറോപ്യൻ രാജ്യങ്ങളെയും ബാധിക്കുമെന്ന ആശങ്കയും അവർ പങ്കുവെച്ചു

Update: 2026-03-12 06:41 GMT

റോം: ഇറാനെതിരെയുള്ള അമേരിക്കയുടെ സൈനിക നീക്കങ്ങൾക്കെതിരെ കടുത്ത വിമർശനവുമായി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി. അമേരിക്കയുടെ യുദ്ധം ലോകസമാധാനത്തിന് ഭീഷണിയാണെന്നും ഇത് വളരെ അപകടകരമായ ഒരു പ്രവണതയുടെ ഭാഗമാണെന്നും മെലോണി പറഞ്ഞു.

പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ കൂടുതൽ വഷളാക്കാൻ മാത്രമേ ഇത്തരം സൈനിക നടപടികൾ ഉപകരിക്കൂ എന്ന് ഇറ്റലിയുടെ വലതുപക്ഷ സർക്കാരിനെ നയിക്കുന്ന മെലോണി ചൂണ്ടിക്കാട്ടി. മേഖലയിൽ അസ്ഥിരതയുണ്ടാകുന്നത് യൂറോപ്യൻ രാജ്യങ്ങളെയും ബാധിക്കുമെന്ന ആശങ്കയും അവർ പങ്കുവെച്ചു.

സാധാരണയായി അമേരിക്കയുടെ ഉറച്ച സഖ്യകക്ഷിയായി നിലകൊള്ളുന്ന ഇറ്റലിയുടെ ഭാഗത്തുനിന്നുണ്ടായ ഈ നീക്കം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. റഷ്യ-യുക്രൈൻ യുദ്ധത്തിന് പിന്നാലെ പശ്ചിമേഷ്യയിൽ മറ്റൊരു യുദ്ധമുണ്ടാകുന്നത് ഒട്ടും ആശാസ്യമല്ലെന്ന നിലപാടിലാണ് ഇറ്റലി.

അതിതീവ്ര വലതുപക്ഷ നിലപാടുകൾ പിന്തുടരുമ്പോഴും സ്വന്തം രാജ്യത്തിന്റെ സുരക്ഷയെയും സാമ്പത്തിക താൽപ്പര്യങ്ങളെയും ബാധിക്കുന്ന വിഷയങ്ങളിൽ അമേരിക്കയുടെ വിദേശനയത്തെ പരസ്യമായി തള്ളിക്കളയാൻ മെലോണി തയ്യാറായി എന്നത് രാഷ്ട്രീയ നിരീക്ഷകർ പ്രാധാന്യത്തോടെയാണ് കാണുന്നത്.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News