മൂക്ക് മുറിച്ചു, ശരീരം മുഴുവന്‍ പെയിന്‍റിംഗ്; ബോഡി മോഡിഫൈ ചെയ്ത് ടാറ്റൂ ആര്‍ടിസ്റ്റ്
ബോഡി മോഡിഫേക്കേഷന്‍റെ പേരില്‍ താന്‍ പൊതുസമൂഹത്തില്‍ നിന്നും വധഭീഷണിയുള്‍പ്പെടെ നേരിട്ടുവെന്ന് ഓഡിന്‍ പറയുന്നു
വാഷിംഗ്ടണ്‍: ടാറ്റൂ ചെയ്യുന്നതും മുടി കളർ ചെയ്യുന്നതുമെല്ലാം ഇന്ന് സർവസാധാരണമാണ്. ചിലർർ ഒരു പടികൂടി കടന്ന് തങ്ങളുടെ ശരീര ഭാഗങ്ങളിൽ പ്ലാസ്റ്റിക് സർജറിയിലൂടെ ചെറിയ മാറ്റങ്ങൾ വരുത്തുന്നതും കണ്ടിട്ടുണ്ട്. എന്നാൽ ബോഡി മോഡിഫിക്കേഷന്റെ ഭാഗമായി സ്വന്തം മൂക്കിന്റെ അറ്റം മുറിച്ചുകളഞ്ഞ ഒരാളുണ്ട് അങ്ങ് അമേരിക്കയിൽ. ലോസാഞ്ചലസ് സ്വദേശിയായ ഓഡിൻ ബെഗാൻ തന്റെ 21 ാം വയസുമുതൽ ശരീരം മോഡിഫൈ ചെയ്യുന്ന ആളാണ്.
ഏറ്റവുമൊടുവിലായി സ്വന്തം മൂക്കിന്റെ അറ്റവും നിപ്പിൾസും സർജറിയിലൂടെ എടുത്തുമാറ്റിയാണ് ഓഡിൻ വൈറലായത്. മൂക്കുത്തിയിടാനായി തുളയിടുമ്പോൾ പോലും കരയുന്നവരാണ് നമ്മളിൽ പലരും. അപ്പോൾ പിന്നെ മൂക്കിന്റെ അറ്റം തന്നെ നീക്കം ചെയ്യുന്നിനെ കുറിച്ച് ചിന്തിക്കാനാകുമോ. എന്നാൽ ബോഡി മോഡിഫിക്കേഷനോടുള്ള അടങ്ങാത്ത അഭിനിവേശമാണ് ഓഡിനെ ഇത് ചെയ്യാൻ പ്രേരിപ്പിച്ചത്. അതിൽ താൻ സന്തോഷവാനാണെന്ന് ഓഡിൻ പറയുന്നു. എന്നാൽ പൊതുസമൂഹം അത് അംഗീകരിക്കാൻ തയ്യാറാകുന്നില്ലെന്നും ഓഡിൻ കൂട്ടിച്ചേർത്തു.
തന്റെ അസാധാരണ രൂപത്തെ ആളുകൾ പലപ്പോഴും കളിയാക്കുമെന്ന് ഒഡിൻ അടുത്തിടെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഓൺലൈനിലും ഓഫ്ലൈനിലും അയാൾ ഒരുപാട് അധിക്ഷേപങ്ങളും ട്രോളിംഗുകളും അനുഭവിച്ചിട്ടുണ്ട്, കൂടാതെ വധഭീഷണി പോലും ഉണ്ടായിട്ടുണ്ട്. പക്ഷേ, ഓഡിൻ അതിനൊന്നും തളരുന്നില്ല. 'വ്യത്യസ്തമായതെന്തും വെറുക്കാൻ ആളുകൾ ഇഷ്ടപ്പെടുന്നു,' ബോഡി ആർട്ടിന്റെ പേരിൽ മൂക്കും മുലക്കണ്ണുകളും നീക്കം ചെയ്ത ശേഷം തെരുവിൽ ഞാൻ 'പീഡിപ്പിക്കപ്പെടുന്നു' ഓഡിൻ പറഞ്ഞു.
താൻ തന്റെ ശരീരത്തോട് ചെയ്യുന്ന കാര്യങ്ങൾ വീട്ടുകാർക്ക് ഇഷ്ടമല്ലെങ്കിലും, അവർ ഇപ്പോഴും കുടുംബ അത്താഴത്തിന് ക്ഷണിക്കുകയും നല്ല ബന്ധം പങ്കിടുകയും ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. എങ്കിലും 'ശരീരം കലയ്ക്കുള്ള ഒരു പാത്രമാണ്, എന്നെ കാണുന്ന രീതി മാറ്റുന്നത് ആ പരിശീലനത്തിന്റെ ഭാഗമാണെന്ന് ഞാൻ കരുതുന്നു. ഓഡിൻ കൂട്ടിച്ചേർത്തു.