'സമ്പത്തിന്റെ പകുതിയിലധികവും ദാനം ചെയ്യും'; ഒപ്പുവെച്ച് ഓപൺ എ.ഐ, സി.ഇ.ഒ സാം ഓൾട്ട്മാനും പങ്കാളിയും

ഗിവിങ് പ്ലെഡ്ജ് ചാരിറ്റബിള്‍ ക്യാമ്പയിനിലാണ് ഇരുവരും ഒപ്പുവെച്ചത്. ബിൽ ഗേറ്റ്‌സും വാറൻ ബഫറ്റും ചേർന്ന് സ്ഥാപിച്ച ഒരു ചാരിറ്റബിൾ കാമ്പെയ്‌നാണ് ഗിവിംഗ് പ്ലെഡ്ജ്.

Update: 2024-05-29 12:47 GMT

ന്യൂയോര്‍ക്ക്: സമ്പത്തിൻ്റെ പകുതിയിലധികവും ദാനം ചെയ്യാന്‍ തീരുമാനിച്ച് ഓപണ്‍ എ.ഐ, സി.ഇ.ഒ സാം ഓള്‍ട്ട്മാനും പങ്കാളി ഒലിവര്‍ മര്‍ഹളിനും. ഗിവിങ് പ്ലെഡ്ജ് ചാരിറ്റബിള്‍ ക്യാമ്പയിനിലാണ് ഇരുവരും ഒപ്പുവെച്ചത്. ബിൽ ഗേറ്റ്‌സും വാറൻ ബഫറ്റും ചേർന്ന് സ്ഥാപിച്ച ഒരു ചാരിറ്റബിൾ ക്യാമ്പയ്‌നാണ് ഗിവിംഗ് പ്ലെഡ്ജ്.

ധനികരായ ആളുകളെ അവരുടെ സമ്പത്തിന്റെ ഭൂരിഭാഗവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നതിന്.

മേയ് 18ന് ഒപ്പിട്ട പ്രതിജ്ഞാപത്രത്തില്‍ തങ്ങളുടെ യാത്രയില്‍ പിന്തുണ നല്‍കിയവര്‍ക്ക് ഓള്‍ട്ട്മാനനും മുല്‍ഹറിനും നന്ദി അറിയിച്ചു. അനേകം ആളുകളുടെ കഠിനാധ്വാനവും മിടുക്കും അർപ്പണബോധവും ഇല്ലായിരുന്നുവെങ്കിൽ ഞങ്ങള്‍ക്ക് ഇങ്ങനെയൊരു പ്രതിജ്ഞയെടുക്കാനാവില്ലെന്നും ഇരുവരും വ്യക്തമാക്കി.

Advertising
Advertising

സമൂഹത്തെ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധത അവർ ഊന്നിപ്പറയുന്നുണ്ട്. ജീവിതം മെച്ചപ്പെടുത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനാവുമെന്ന വിശ്വാസവും ഇരുവരും പങ്കുവെച്ചു.

ഓപ്പൺഎ.ഐയിൽ ആൾട്ട്മാന് ഓഹരി ഇല്ലെങ്കിലും, ഈ വർഷമാദ്യം ഫോർബ്സ്, ബ്ലൂംബെർഗ് എന്നിവ പ്രസിദ്ധീകരിച്ച ശതകോടീശ്വരന്മാരുടെ പട്ടികയിൽ അദ്ദേഹം ഇടംനേടിയിരുന്നു.  റെഡ്ഡിറ്റ്, സ്‌ട്രൈപ്പ്, ആണവോര്‍ജ സ്റ്റാര്‍ട്ടപ്പായ ഹീലിയോണ്‍, ബയോടെക്ക് സ്റ്റാര്‍ട്ടപ്പായ റെട്രോ ബയോസയന്‍സസ് എന്നിവയില്‍ ഓള്‍ട്ട്മാന് ഓഹരിയുണ്ട്.

റിയല്‍ എസ്റ്റേറ്റ് രംഗത്തും അദ്ദേഹം പ്രവര്‍ത്തിക്കുന്നുണ്ട്. അതേസമയം ഇതിനകം നിരവധി പ്രമുഖര്‍ ഗിവിങ് പ്ലെഡ്ജിന്റെ ഭാഗമായിട്ടുണ്ട്. മക്കന്‍സി സ്‌കോട്ട്, റെയ്ഡ് ഹോഫ്മാന്‍, മാര്‍ക് ബെനിയോഫ്, ഇലോണ്‍ മസ്‌ക്, ലാരി എല്ലിസണ്‍, മാര്‍ക്ക് സക്കര്‍ബര്‍ഗ്, പ്രിസില്ല ചാന്‍ എന്നിവര്‍ അതില്‍ ചിലരാണ്.  

ചാറ്റ് ജിപിടിയിലൂടെ സാങ്കേതികവിദ്യാ രംഗത്ത് വലിയ വിപ്ലവം സൃഷ്ടിച്ച എ.ഐ സ്റ്റാര്‍ട്ട്അപ്പ് ആണ് ഓപ്പണ്‍ എഐ. എഐ രംഗത്തെ സുപ്രധാന മുന്നറേറ്റങ്ങളൂടെ ഓപ്പണ്‍ എഐ ശ്രദ്ധ നേടിയിരുന്നു. അതിനിടെ അപ്രതീക്ഷിതമായി ഓപ്പണ്‍ എഐയുടെ ബോര്‍ഡ്, സാം ഓള്‍ട്ട്മാനെ കമ്പനിയില്‍നിന്ന് പുറത്താക്കിയിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം അദ്ദേഹം കമ്പനിയില്‍ തിരികെ എത്തുകയും ചെയ്തിരുന്നു. ബോര്‍ഡുമായുള്ള ആശയവിനിമയത്തില്‍ സാം ആള്‍ട്ട്മാന്‍ സ്ഥിരത പുലര്‍ത്തിയിരുന്നില്ലെന്നും അദ്ദേഹത്തിന്റെ കഴിവില്‍ ബോര്‍ഡിനു വിശ്വാസം നഷ്ടപ്പെട്ടതോടെയാണു പുറത്താക്കല്‍ തീരുമാനമെന്നായിരുന്നു അന്നത്തെ വിശദീകരണം.  

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News