ടെക്സാസില്‍ ഇരുനില വീടിനു മുകളിലേക്ക് വിമാനം തകർന്നുവീണു

ടെക്‌സാസിലെ ജോർജ്‍ടൗൺ എക്‌സിക്യൂട്ടീവ് വിമാനത്താവളത്തിനടുത്താണ് അപകടമുണ്ടായത്

Update: 2023-07-24 10:09 GMT
Editor : Shaheer | By : Web Desk

ഓസ്റ്റിൻ: ടെക്‌സാസിൽ വീടിനു മുകളിലേക്ക് ചെറുവിമാനം തകർന്നുവീണു. ജോർജ്‍ടൗണിലാണ് ഇരുനില വീടിനുമുകളിലേക്ക് വിമാനം വീണത്. ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം.

ഇന്നലെ ജോർജ്ടൗൺ എക്‌സിക്യൂട്ടീവ് വിമാനത്താവളത്തിനു തൊട്ടടുത്താണ് അപകടം. മൂന്നു യാത്രക്കാരുമായി എത്തിയ ഒറ്റ എൻജിനുള്ള ബീച്ച് ബി.ഇ35 വിമാനം ലാൻഡ് ചെയ്യുന്നതിനു തൊട്ടുമുൻപ് നിയന്ത്രണം വിട്ടു തകരുകയായിരുന്നു. ഒരു പുരുഷനും രണ്ടു സ്ത്രീകളുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെ ഗുരുതരമല്ലാത്ത പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അഗ്നിരക്ഷാ സേനയെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Advertising
Advertising

തകർന്നുവീണ വിമാനം വീടിന്റെ മേൽക്കൂരയിൽ കുത്തിനിൽക്കുകയായിരുന്നു. സംഭവസമയത്ത് വീട്ടിനകത്ത് ആരുമുണ്ടായിരുന്നില്ല. ഇതു കൂടുതൽ അപകടം ഒഴിവാക്കി. മേകൽക്കൂരയ്ക്കു കേടുപാടുകൾ പറ്റിയതൊഴിച്ചാൽ വീടിനു വലിയ നാശമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

അപകടത്തിൽ നാഷനൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണം നടക്കുന്നതിനാൽ ഇവിടത്തെ താമസക്കാരോട് വീട്ടിൽനിന്നു മാറിനിൽക്കാൻ പൊലീസ് നിർദേശിച്ചിരിക്കുകയാണ്.

Summary: Plane crashes into two-story Texas home through roof, 3 injured

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News