അമേരിക്കയിലെ ജൂതപ്പള്ളിയിലേത് ഭീകരാക്രമണമെന്ന് ജോ ബൈഡന്‍

ജൂതരെ ബന്ദികളാക്കിയത് ബ്രിട്ടീഷ് പൗരനായ മാലിക് ഫൈസല്‍ അക്രം ആണെന്ന് എഫ് ബി ഐ

Update: 2022-01-17 02:41 GMT
Advertising

അമേരിക്കയിലെ ജൂതപ്പള്ളിയുണ്ടായത് ഭീകരാക്രമണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. കഴിഞ്ഞ ദിവസം ജൂതരെ ബന്ദികളാക്കിയത് ബ്രിട്ടീഷ് പൗരനായ മാലിക് ഫൈസല്‍ അക്രം ആണെന്ന് എഫ്.ബി.ഐ സ്ഥിരീകരിച്ചു. 

സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലില്‍ 44 കാരനായ ഇയാളാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞു. മാലിക് ഫൈസല്‍ അക്രം മാനസികാസ്വാസ്ഥ്യമുള്ള ആളാണെന്നാണ് സഹോദരന്റെ മൊഴി. 

യു.എസിലെ ടെക്‌സസിൽ ജൂതപള്ളികളിൽ പ്രാർഥനക്കെത്തിയവരെയാണ് സിനഗോഗിൽ അതിക്രമിച്ചു കയറിയ വ്യക്തി ബന്ദികളാക്കിയത്. നാലു പേരെയാണ് ബന്ദികളാക്കിയത്. ഒരാളെ വിട്ടയച്ചു. മറ്റുള്ളവരെ മോചിപ്പിക്കാനുള്ള ശ്രമം തുടരുന്നതിനിടെയാണ് മാലിക് ഫൈസലിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ചുകൊന്നത്. സംഭവത്തില്‍ രണ്ടു പേരെ ഇംഗ്ലണ്ടില്‍ നിന്ന് പിടികൂടി.



Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News