ഇൻഫോസിസ് ഓഹരികൾ ഇടിഞ്ഞു; ഋഷി സുനകിന്റെ ഭാര്യ അക്ഷതക്ക് 61 മില്ല്യൺ ഡോളർ നഷ്ടം

2020 മാർച്ചിന് ശേഷമുള്ള എറ്റവും വലിയ ഇടിവാണ് ഇൻഫോസിസിന് ഉണ്ടായത്

Update: 2023-04-18 05:28 GMT
Editor : Lissy P | By : Web Desk
Advertising

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ ഭാര്യ അക്ഷത മൂർത്തിക്ക് 61 മില്ല്യൺ ഡോളർ നഷ്ടം. ഇൻഫോസിസ് ഓഹരികൾ ഇടിഞ്ഞതിനെ തുടർന്നാണ് വൻ നഷ്ടമുണ്ടായത്. അക്ഷതയുടെ പിതാവ് നാരായണ മൂർത്തിയുടെ സഹസ്ഥാപകനായ ഇന്ത്യൻ സോഫ്റ്റ് വെയര്‍ ഭീമനായ ഇൻഫോസിസില്‍  0.94% ഓഹരിയുണ്ട്.

2020 മാർച്ചിന് ശേഷമുള്ള എറ്റവും വലിയ ഇടിവാണ് ഇൻഫോസിസിന് ഉണ്ടായത്. അതേസമയം, അക്ഷതയുടെ സമ്പത്തും ഋഷി സുനകിന്റെ രാഷ്ട്രീയയവും എപ്പോഴും ചർച്ചയാകാറുണ്ട്. അക്ഷതാ മൂർത്തിയുടെ ഉടമസ്ഥതയിലുള്ള ശിശുസംരക്ഷണ ഏജൻസിയുടെ ഓഹരി പങ്കാളിത്തവുമായി ബന്ധപ്പെട്ട്ഋഷി സുനക്കിനെതിരെ പാർലമെൻറ് സമിതി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം പതിമൂന്നിനാണ് അന്വേഷണം ആരംഭിച്ചത്.

ബജറ്റിലുണ്ടായ നയപരമായ മാറ്റങ്ങൾ ശിശുസംരക്ഷണ ഏജൻസിക്ക് പ്രയോജനം നൽകുന്നതാണെന്ന് മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെ പ്രതിപക്ഷ പാർട്ടിയടക്കം അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. തുടർന്നാണ് പാർലമെൻറ് സമിതി അന്വേഷണം നടത്താൻ തീരുമാനിച്ചത്.



Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News