ജോലിക്കാരായ സ്ത്രീകള്‍ക്ക് മൂന്നു ദിവസത്തെ ആര്‍ത്തവ അവധി ഏര്‍പ്പെടുത്താനൊരുങ്ങി സ്പെയിന്‍

ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്നും ബില്ലിന്‍റെ കരട് രൂപീകരണം പുരോഗമിക്കുകയുമാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്

Update: 2022-05-14 03:01 GMT
Editor : Jaisy Thomas | By : Web Desk
Advertising

സ്പെയിന്‍: സ്പെയിനില്‍ ഉദ്യോഗസ്ഥരായ സ്ത്രീകൾക്ക് മൂന്ന് ദിവസത്തെ ആർത്തവ അവധി ഏർപ്പെടുത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. സ്ത്രീകൾക്ക് മാസത്തിൽ മൂന്ന് ദിവസത്തെ അവധി പ്രയോജനപ്പെടുത്താമെന്നും ചില സാഹചര്യങ്ങളിൽ ഇത് അഞ്ചായി നീട്ടാമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്നും ബില്ലിന്‍റെ കരട് രൂപീകരണം പുരോഗമിക്കുകയുമാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മൂന്ന് ദിവസത്തെ ആർത്തവ അവധി ഒരു ഡോക്ടറുടെ കുറിപ്പിനൊപ്പം അനുവദിക്കും. കഠിനമായ മലബന്ധം, ഓക്കാനം, തലകറക്കം, ഛർദ്ദി എന്നിവയുണ്ടെങ്കിൽ ഇത് താൽക്കാലികമായി അഞ്ച് ദിവസത്തേക്ക് നീട്ടാം. ബിൽ പാസായാൽ ആർത്തവ അവധി അനുവദിക്കുന്ന ആദ്യ യൂറോപ്യൻ രാജ്യമായി സ്പെയിൻ മാറും. ജപ്പാൻ, തായ്‌വാൻ, ഇന്തോനേഷ്യ, ദക്ഷിണ കൊറിയ, സാംബിയ എന്നിവയുൾപ്പെടെ കുറച്ചു രാജ്യങ്ങൾക്ക് മാത്രമാണ് ആർത്തവ അവധിക്ക് നിയമപരമായി അംഗീകാരം ഉള്ളത്.

പ്രത്യുൽപാദന ആരോഗ്യം, ഗർഭച്ഛിദ്ര നിയമങ്ങൾ, എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിശാലമായ കരട് ബില്ലിന്‍റെ ഭാഗമായാണ് സ്പെയിനിൽ ആർത്തവ അവധി ഏർപ്പെടുത്താനുള്ള നടപടി. സ്‌കൂളുകൾ, ജയിലുകൾ തുടങ്ങിയ പൊതുകേന്ദ്രങ്ങളിലും സൗജന്യ ശുചിത്വ ഉൽപന്നങ്ങൾ ലഭ്യമാക്കാനുള്ള നീക്കമുണ്ട്. പ്രസവത്തിന് മുമ്പുള്ള പ്രസവാവധിയും ബില്ലിൽ ഉൾപ്പെടുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News