യുവതിക്കെതിരെ ലൈംഗികാതിക്രമം; സ്‌ക്വിഡ് ഗെയിം താരം ഒ യോങ്-സൂവിന് തടവ് ശിക്ഷ

വടക്കുപടിഞ്ഞാറന്‍ ദക്ഷിണ കൊറിയയിലുള്ള സുവോണ്‍ ജില്ലാ കോടതിയുടേതാണ് വിധി

Update: 2024-03-16 01:36 GMT

ഒ യോങ്-സൂ

സിയോള്‍: ലൈംഗികാതിക്രമക്കേസില്‍ ‘സ്‌ക്വിഡ് ഗെയിം’ നടന്‍ ഒ യോങ്-സൂ കുറ്റക്കാരനെന്ന് കോടതി. 79 കാരനെ എട്ട് മാസത്തെ തടവിന് വിധിച്ച കോടതി, അഭിനയത്തില്‍ നിന്ന് രണ്ട് വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തു. കൂടാതെ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് 40 മണിക്കൂര്‍ ക്ലാസ് പൂര്‍ത്തിയാക്കണമെന്നും ഉത്തരവിട്ടിട്ടുണ്ട്. വടക്കുപടിഞ്ഞാറന്‍ ദക്ഷിണ കൊറിയയിലുള്ള സുവോണ്‍ ജില്ലാ കോടതിയുടേതാണ് വിധി.

2017 ലാണ് കേസിന് ആസ്പദമായ സംഭവം. ഒരു തിയറ്റര്‍ പ്രകടനത്തിനായി ഉള്‍നാടന്‍ ഗ്രാമപ്രദേശത്ത് താമസിക്കുമ്പോള്‍ ഒരു സ്ത്രീയെ രണ്ട് വ്യത്യസ്ത അവസരങ്ങളില്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് നടനെതിരായ ആരോപണം.2021ലാണ് യുവതി യോങിനെതിരെ പരാതി നല്‍കുന്നത്. 2022ല്‍ ഒ യോങ്-സൂവിനെതിരെ കുറ്റം ചുമത്തപ്പെട്ടു.അസഭ്യം പറഞ്ഞെന്ന കുറ്റത്തിനാണ് ഇയാൾക്കെതിരെ കേസെടുത്തത്. ഓ ആരോപണങ്ങൾ നിഷേധിച്ചു. എന്നാൽ പുനരന്വേഷണം ആരംഭിച്ചതോടെ അദ്ദേഹത്തിൻ്റെ പേരിലുള്ള എല്ലാ പൊതു പരസ്യങ്ങളും നീക്കം ചെയ്തു.

Advertising
Advertising

2022-ല്‍, മികച്ച സഹനടനുള്ള ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് നേടുന്ന ആദ്യത്തെ ദക്ഷിണ കൊറിയക്കാരനായി ചരിത്രം കുറിച്ച ആളാണ് ഒ യോങ്. നെറ്റ്‍ഫ്ലിക്സിലെ സൂപ്പര്‍ഹിറ്റ് പരമ്പരയായ സ്ക്വിഡ് ഗെയിമില്‍ യോങ് അവതരിപ്പിച്ച ഓ ഇൽനാം എന്ന കഥാപാത്രം ശ്രദ്ധ നേടിയിരുന്നു. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News