പലചരക്ക് സാധനങ്ങള്‍ കാറിലേക്ക് കയറ്റാന്‍ സഹായിച്ച അജ്ഞാതനെ കണ്ട് കരച്ചിലടക്കാനാവാതെ യുവതി; ഒടുവില്‍ കാരണം വെളിപ്പെടുത്തി,വീഡിയോ

ഗുഡ് ന്യൂസ് മൂവ്മെന്‍റ് എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്

Update: 2022-03-04 06:02 GMT

ആകെ തകര്‍ന്നിരിക്കുമ്പോള്‍ ലഭിക്കുന്ന ഒരു വാക്കോ, നോട്ടമോ തരുന്ന ആശ്വാസം ചെറുതല്ല. അത് ആരായാലും ചിലപ്പോള്‍ ഒരു പരിചയവും ഇല്ലാത്ത ആളുകളായിരിക്കും തണല്‍ പോലെ എത്തുന്നത്. അവര്‍ സഹായിക്കുമ്പോള്‍ നമുക്ക് നമ്മുടെ പ്രിയപ്പെട്ടവരെ ഓര്‍മ വരും. അത്തരത്തിലൊരു വീഡിയോയാണ് സോഷ്യല്‍മീഡിയയുടെ ഹൃദയം കവര്‍ന്നിരിക്കുന്നത്.

വീഡിയോയില്‍ അജ്ഞാതനായ യുവാവ് ഒരു യുവതിയെ പലചരക്ക് സാധനങ്ങള്‍ അവരുടെ കാറിലേക്ക് എടുത്തുവയ്ക്കാന്‍ സഹായിക്കുന്നതു കാണാം. പെട്ടെന്ന് യുവതി പൊട്ടിക്കരയുകയാണ്. ഇതുകണ്ട യുവാവ് അവരെ സ്നേഹത്തോടെ ചേര്‍ത്തുപിടിക്കുന്നതു കാണാം. തുടര്‍ന്ന് അവര്‍ കരയാനുള്ള കാരണവും യുവതി തുറന്നുപറഞ്ഞു. ഈയിടെയാണ് അവരുടെ മകന്‍ മരിച്ചത്. ഷോപ്പിംഗിനിടെ മകനും തന്നെ പലചരക്ക് സാധനങ്ങള്‍ കാറിലേക്ക് എടുത്തുവയ്ക്കാന്‍ സഹായിക്കാറുണ്ടെന്നും പെട്ടെന്ന് മകനെ ഓര്‍മ വന്നുവെന്നുമാണ് യുവതി പറഞ്ഞത്.

Advertising
Advertising

ഗുഡ് ന്യൂസ് മൂവ്മെന്‍റ് എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു മണിക്കൂറിനുള്ളില്‍ ഒരു ലക്ഷത്തിലധികം പേരാണ് ഈ ഹൃദയസ്പര്‍ശിയായ വീഡിയോ കണ്ടത്. വീഡിയോ കണ്ടവരെല്ലാം യുവാവിനെ അഭിനന്ദിക്കുകയും ചെയ്തു. ''എന്‍റെ സഹോദരന്‍ 10 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചു, എന്‍റെ അമ്മയും ഇതുപോലെ പെരുമാറാറുണ്ട്'' ഒരാള്‍ കുറിച്ചു. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News