ഇന്തോനേഷ്യയിലെ പൊലീസ് സ്റ്റേഷനിൽ ചാവേറാക്രമണം

കയ്യിൽ കത്തിയുമായി സ്റ്റേഷനിലേക്ക് കയറി വന്ന ആൾ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു

Update: 2022-12-07 11:47 GMT

ഇന്തോനേഷ്യയിലെ പൊലീസ് സ്റ്റേഷനിലുണ്ടായ ചാവേറാക്രമണത്തിൽ പൊലീസ് ഓഫീസറടക്കം രണ്ടുപേർ മരിച്ചു. കയ്യിൽ കത്തിയുമായി പൊലീസ് സ്റ്റേഷനിലേക്ക് കയറി വന്ന ആൾ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. രാവിലെ ഒമ്പതോടെയായിരുന്നു സംഭവം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. പൊലീസ് സ്‌റ്റേഷന്റെ ചില ഭാഗങ്ങൾ പൊട്ടിത്തെറിക്കുന്നതും അതിൽ നിന്ന് പുക ഉയരുന്നതും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.

വലിയ സ്‌ഫോടന ശബ്ദം കേട്ടതായി പ്രദേശവാസികൾ മാധ്യമങ്ങളോട് പറഞ്ഞു. തീവ്രവാദ സംഘമാണ് സംഭവത്തിനു പുറകിലെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തെ കുറിച്ച് പൊലീസ് കൂടുതൽ പ്രതികരണത്തിന് തയ്യാറായിട്ടില്ല.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News