56കാരിക്ക് വരനായി 19കാരന്‍; രണ്ടു വര്‍ഷത്തെ പ്രണയം വിവാഹത്തിലേക്ക്

ആളുകളുടെ പരിഹാസത്തിനിടയിലും ഇവര്‍ തങ്ങളുടെ പ്രണയവുമായി മുന്നോട്ടുപോവുകയാണ്

Update: 2022-10-20 03:28 GMT
Editor : Jaisy Thomas | By : Web Desk

ബാങ്കോക്ക്: ഒരാളെ പ്രണയിക്കുന്നതില്‍ പ്രായമൊന്നും ഒരു പ്രശ്നമല്ലെന്ന് തെളിച്ചിരിക്കുകയാണ് ബാങ്കോക്ക് സ്വദേശികളായ വുത്തിച്ചായ് ചന്തരാജും ജാൻല നമുവാങ്‌ഗ്രാക്കും. കാരണം വുത്തിച്ചായക്ക് 19ഉം ജാന്‍ലക്ക് 56 വയസുമാണ് പ്രായം. രണ്ടു വര്‍ഷം നീണ്ട പ്രണയത്തിനു ശേഷം ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചിരിക്കുകയാണ്. വിവാഹ നിശ്ചയം ഈയിടെയാണ് കഴിഞ്ഞത്. ആളുകളുടെ പരിഹാസത്തിനിടയിലും ഇവര്‍ തങ്ങളുടെ പ്രണയവുമായി മുന്നോട്ടുപോവുകയാണ്.


37 വര്‍ഷത്തെ പ്രായവ്യത്യാസമാണ് ഇരുവരും തമ്മിലുള്ളത്. ഒറ്റനോട്ടത്തില്‍ വുത്തിച്ചായ് ജാന്‍ലയുടെ മകനോ പേരക്കുട്ടിയോ ആണെന്നേ തോന്നൂ. എന്നാല്‍ ഇതൊന്നും ഈ പ്രണയികള്‍ക്ക് പ്രശ്നമല്ല. അവര്‍ ഒരുമിച്ച് ഫോട്ടോയെടുക്കുകയും സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്യുന്നു. നഗരത്തില്‍ കറങ്ങാനും റസ്റ്റോറന്‍റുകളിലും പോകുന്നു. വടക്കുകിഴക്കന്‍ തായ്‌ലൻഡിലെ സഖോൺ നഖോൺ പ്രവിശ്യയിലാണ് ഇവര്‍ താമസിക്കുന്നത്. അയല്‍വാസികളാണ് ഇരുവരുമെന്ന് ദ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വുത്തിച്ചായ്ക്ക് പത്തുവയസുള്ളപ്പോഴാണ് ജാന്‍ലയെ പരിചയപ്പെടുന്നത്. വിവാഹമോചിതയും മൂന്നു മക്കളുടെ അമ്മയുമാണ് ജാന്‍ല. ജാന്‍ലയുടെ വീട് വൃത്തിയാക്കാനാണ് വുത്തിച്ചായയെ തന്‍റെ വീട്ടിലേക്ക് വിളിച്ചിരുന്നത്. ഇവരുടെ സൗഹൃദം രണ്ടു വര്‍ഷം മുന്‍പാണ് പ്രണയമായി മാറിയത്. ആദ്യമൊക്കെ തങ്ങളുടെ ബന്ധം സുഹൃത്തുക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും രഹസ്യമാക്കി വച്ചു. കഴിഞ്ഞ ജനുവരി വരെ ബന്ധത്തെക്കുറിച്ച് ഇവര്‍ വീട്ടുകാരോട് പറഞ്ഞിരുന്നില്ല.

Advertising
Advertising

കൗമാരക്കാരനുമായുള്ള ബന്ധം തന്നെ വീണ്ടും ചെറുപ്പക്കാരിയാക്കുന്നുവെന്നാണ് മുത്തശ്ശി പറയുന്നത്. എന്നാല്‍ ഇവരുടെ പ്രണയം അംഗീകരിക്കാത്തവര്‍ ഭ്രാന്തെന്നാണ് വിശേഷിപ്പിക്കുന്നത്. വുത്തിച്ചായ് തനിക്ക് ഒരു സൂപ്പര്‍ഹീറോയെപ്പോലെയാണെന്ന് ജാന്‍ല പറയുന്നു. "ആരെങ്കിലും സുഖമായി ജീവിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ജീവിതത്തിൽ ആദ്യമായിട്ടാണ് എനിക്ക് തോന്നിയത്. അവളുടെ തകർന്ന വീട് ഞാൻ കണ്ടു. അവളെ സഹായിക്കാനുള്ള വഴികളെക്കുറിച്ച് ഞാൻ ചിന്തിച്ചു. അവൾ കഠിനാധ്വാനിയായ ഒരു സ്ത്രീയാണ്, കൂടാതെ സത്യസന്ധയും. ഞാൻ അവളെ ബഹുമാനിക്കുന്നു'' വുത്തിച്ചായ് പറയുന്നു.



 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News