കൊന്നുകളഞ്ഞത് എഴുപതോളം കടുവകളെ: ഒടുവിൽ 'ടൈ​ഗർ ഹബീബ്' പിടിയിൽ

കാട്ടിൽ തേൻ ശേഖരിച്ച് തുടങ്ങിയ ഇദ്ദേഹം പിന്നീട് കടുവ വേട്ടയിലേക്ക് തിരിയുകയായിരുന്നു

Update: 2021-06-01 11:22 GMT
Editor : Suhail | By : Web Desk

കടുവ വേട്ടയിൽ കുപ്രസിദ്ധി നേടിയ ഹബീബ് താലൂക്ദാർ പിടിയിൽ. എഴുപതിലേറെ ബം​ഗാൾ ക​ടുവകളെ വേട്ടയാടി കൊന്ന ടൈ​ഗർ ഹബീബ് എന്ന ഹബീബ് താലൂക്ദാറിനെ ബം​ഗ്ലാദേശ് വനത്തിനുള്ളിൽ വെച്ചാണ് പിടികൂടിയത്. ഇരുപത് വർഷക്കാലമായി ഇയാൾക്കായി വല വിരിച്ച് നടക്കുകയായിരുന്നു ബം​ഗ്ലാദേശ് പൊലീസ്.

കടുത്ത വംശനാശ ഭീഷണി നേരിടുന്ന ബം​ഗാൾ കടുവകളെയാണ് ഹബീബ് താലൂക്ദാർ വേട്ടയാടിയിരുന്നത്. കാട്ടിൽ തേൻ ശേഖരിച്ച് തുടങ്ങിയ ഇദ്ദേഹം പിന്നീട് കടുവ വേട്ടയിലേക്ക് തിരിയുകയായിരുന്നു. ബം​ഗാൾ കടുവകളുടെ വലിയ ആവാസവ്യസ്ഥയായ, ഇന്ത്യയിലും ബം​ഗ്ലാദേശിലുമായി പരന്ന് കിടക്കുന്ന സുന്ദർബൻസ് വനമേഖലയിലായിരുന്നു അൻപതുകാരനായ ഹബീബ് വേട്ട നടത്തിവന്നത്.

Advertising
Advertising


 


വേട്ട ചെയ്ത് കൊലപ്പെടുത്തുന്ന കടുവയുടെ നഖവും എല്ലും അവയവങ്ങളും കരിഞ്ചന്തയിൽ വിൽക്കുന്നതാണ് ഇയാളുടെ രീതി. ചൈനയുൾപ്പടെയുള്ള രാജ്യങ്ങളിലേക്കാണ് ഇവ കയറ്റി അയക്കുന്നതെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. അതീവ വംശനാശ ഭീഷണി നേരിടുന്ന ജീവി വർ​ഗമാണ് ബം​ഗാൾ കടുവകൾ.

2004ൽ ലോകത്താകെ 440 ബം​ഗാൾ കടുവകളുണ്ടായിരുന്ന സ്ഥാനത്ത് 2015ൽ 106 എണ്ണമായി കുറഞ്ഞെന്നാണ് കണക്ക്. വേട്ടക്കെതിരായ നിയമ നടപടി ശക്തമാക്കിയതിനെ തുടർന്ന് 2019ൽ കടുവകളുടെ എണ്ണം 114 ആയി ഉയരുകയായിരുന്നു. ഹബീബ് താലൂക്ദാറിനെ പിടികൂടിയത് വലിയ ആശ്വാസമായാണ് വനംവകുപ്പ് ഉദ്യോ​ഗസ്ഥർ കണക്കാക്കുന്നത്.

Tags:    

Editor - Suhail

contributor

By - Web Desk

contributor

Similar News