'കുറച്ചത് 70 കിലോ ഭാരം; ഭക്ഷണം ഒഴിവാക്കുന്നതിനെക്കാൾ പ്രധാനം മനസ്സിന്,' അനുഭവം പങ്കുവെച്ച് യുവതി

കൃത്യമായ ഡയറ്റും വ്യായാമവും വഴി 70 കിലോയാണ് ഇവർ കുറച്ചത്

Update: 2025-10-19 07:06 GMT

Photo: Instagram

വാഷിങ്ടൺ: ശരീരഭാരം കുറച്ച് ഫിറ്റാവാൻ ആ​ഗ്രഹിക്കുന്നവരാണ് ഇപ്പോൾ ഭൂരിഭാ​ഗം ആളുകളും. എന്നാൽ തെറ്റായ ജീവിതശൈലിയും ഭക്ഷണക്രമവും കാരണം ഇത് സാധ്യമാകാറില്ല. ഇത്തരം ആളുകൾക്ക് ഭാരം കുറയ്ക്കാൻ ചില ടിപ്പുകൾ പങ്കുവെക്കുകയാണ് കെയ്റ്റ് ഡാനിയേൽ എന്ന യുവതി. കൃത്യമായ ഡയറ്റും വ്യായാമവും വഴി 70 കിലോയാണ് ഇവർ കുറച്ചത്.

ആരോ​ഗ്യകരമായി എങ്ങനെ ശരീരഭാരം കുറയ്ക്കാം?

ശരീരഭാരം കുറയ്ക്കണമെങ്കിൽ ഭക്ഷണം പരമാവധി കുറയ്ക്കുക എന്നാണ് അധികമാളുകളും ധരിച്ചുവെച്ചിരിക്കുന്നത്. കെയ്റ്റും വ്യത്യസ്തയായിരുന്നില്ല. ധാരാളമായി പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുന്നതും ഭക്ഷണം ലഘൂകരിക്കുന്നതും തടി കുറയ്ക്കുമെന്ന് അവളും വിശ്വസിച്ചു. ഈ ഘടകങ്ങൾ തീർച്ചയായും സഹായകമായിട്ടുണ്ടെങ്കിലും തനിക്ക് ഭാരം കുറയ്ക്കാൻ സാധിച്ചതിന് പിന്നിലെ പ്രധാനകാരണം താൻ മനസ്സുകൊണ്ട് തീരുമാനിച്ചത് കൊണ്ടാണെന്നാണ് ഇവർ പറയുന്നു.

Advertising
Advertising

'നിങ്ങൾക്ക് വയറ് നിറയെ ഭക്ഷണം കഴിക്കാം. ഭക്ഷണം ചുരുക്കുകയും ചെയ്യാം. ലക്ഷ്യത്തിൽ എത്തിയതിന് ശേഷം നിങ്ങൾക്ക് സ്വയം വിശ്വസിക്കാനായില്ലെന്ന് വരാം..‍ഞാൻ മനസ്സിലാക്കുന്നത്, ഭാരം കുറയ്ക്കുന്നതിനുള്ള പ്രക്രിയകൾ അടുക്കളയിലായിരുന്നില്ല, മറിച്ച് എന്റെ തലക്കകത്തായിരുന്നു'- കെയ്റ്റ് പറഞ്ഞു.

ഭാരം കുറയ്ക്കാൻ വേണ്ട മൂന്ന് മാനസികാവസ്ഥകൾ

1. തെറ്റുകളിൽ നിന്ന് പഠിക്കുക

നിങ്ങൾക്ക് ഒരിക്കൽ സംഭവിച്ചുപോയ തെറ്റുകളിൽ നിന്ന് പാഠം ഉൾക്കൊള്ളാൻ മാനസികമായി തയ്യാറായിരിക്കുക വളരെ പ്രധാനമാണെന്നാണ് കെയ്റ്റ് പറയുന്നത്. തെറ്റുകളെ പരാജയങ്ങളായി കാണുന്നതിന് പകരം ഡാറ്റകളായി കണക്കാക്കുക. ശരീരഭാരം കാരണം ഏതൊരാളും സ്വയം പഴിച്ചുപോകുന്ന സാ​​ഹചര്യങ്ങളിൽ പോലും താൻ എങ്ങനെയാണ് ഈയൊരു അവസ്ഥയിലേക്ക് എത്തിപ്പെട്ടത് എന്നായിരുന്നു ചിന്തിച്ചിരുന്നത്. ആ ദിവസങ്ങൾ തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസങ്ങളായിരുന്നുവെന്നും അവർ പറയുന്നു.

2. ചെറിയ വിജയങ്ങളിലൂടെ മുന്നോട്ട്

ശരീരഭാരം കുറയ്ക്കുകയെന്നത് ക്രമേണയായി സംഭവിക്കുന്ന ഒന്നാണ്. ഒറ്റയടിക്ക് ഭാരം കുറയ്ക്കാമെന്നത് വെറും വ്യാമോഹം മാത്രമാണ്. വലിയ മാറ്റങ്ങൾക്കായി കാത്തിരിക്കാതെ ചെറുതും സൂക്ഷ്മവുമായി മാറ്റങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചതിനാലാണ് തനിക്ക് വലിയ വിജയം എത്തിപ്പിടിക്കാനായതെന്നും കെയ്റ്റ് പറഞ്ഞു.

3. മനസ്സിനെ ശരിയായ രീതിയിൽ പരിശീലിപ്പിക്കുക

എന്താണോ നമ്മൾ ചിന്തിച്ചുകൊണ്ടിരിക്കുന്നത്, അതാണ് നമ്മൾ. ഞാനെന്റെ കഥ തിരുത്തിയെഴുതി, ഞാൻ ഭാരം കുറയ്ക്കുകയാണ് എന്ന പറച്ചിൽ അവസാനിപ്പിക്കുകയും സ്ഥിരതയോടെ ശ്രമം തുടരുമെന്ന് പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്തു. ആളുകൾ പലപ്പോഴും കഴിക്കുന്ന ഭക്ഷണത്തെ കുറിച്ച് മാത്രമാണ് ചിന്തിക്കാറുള്ളത്.. എന്നാൽ, ശരിയാംവണ്ണം ഭാരം കുറയ്ക്കണമെന്നുണ്ടെങ്കിൽ ആരോ​ഗ്യകരമായ മാനസികാവസ്ഥയും കെട്ടിപ്പിടിക്കേണ്ടതുണ്ടെന്ന് കെയ്റ്റ് പറഞ്ഞു.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - Web Desk

contributor

Similar News