ഇരട്ടകൾ, പക്ഷെ പിറന്നത് രണ്ടുവർഷം!

മസാച്യുസെറ്റ്‌സിലെ ഗ്രീൻഫീൽഡിലാണ് ഫാത്തിമ മാഡ്രിഗൽ-റോബർട്ട് ദമ്പതികൾക്ക് ഈ അപൂർവ ഇരട്ടകൾ പിറന്നത്

Update: 2022-01-03 16:50 GMT
Editor : Shaheer | By : Web Desk
Advertising

രണ്ട് ജന്മദിനമുള്ള ഇരട്ടക്കളെക്കുറിച്ച് എവിടെയെങ്കിലും കേട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഇതാ, അതും സംഭവിച്ചിരിക്കുന്നു. 2022ന്റെ പുതുവത്സരപ്പിറവിയാണ് ഈ അപൂർവ സംഭവത്തിനും സാക്ഷിയായത്. യുഎസ് സംസ്ഥാനമായ മസാച്യുസെറ്റ്‌സിലെ ഗ്രീൻഫീൽഡിലാണ് ഫാത്തിമ മാഡ്രിഗൽ-റോബർട്ട് ട്രുജിലോ ദമ്പതികൾക്ക് ഈ അപൂർവ ഇരട്ടകൾ പിറന്നത്.

2021 ഡിസംബർ 31ന് പുതുവർഷപ്പിറവിക്ക് വെറും 15 മിനിറ്റുമുൻപാണ് ഇരട്ടക്കുഞ്ഞുങ്ങളിൽ ആദ്യത്തെയാൾ ലോകം കാണുന്നത്. 2022 പിറന്നതിന് തൊട്ടടുത്ത നിമിഷം രണ്ടാമത്തെയാളുമെത്തി. ആൺകുഞ്ഞായ ആൽഫ്രെഡോ അന്റോണിയോ ആണ് ആദ്യം പിറന്നത്. പിന്നാലെ ആൽഫ്രെഡോയ്ക്ക് കൂട്ടായി സഹോദരി അയ്‌ലിൻ യൊലാൻഡയുമെത്തി.

അപൂർവ പ്രസവത്തിനു സാക്ഷിയായ ആശുപത്രിയാണ് വിവരം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. ആൽഫ്രെഡോയുടെയും അയ്‌ലിന്‍റെയും അമ്മ ഫാത്തിമയുടെയുമെല്ലാം ചിത്രം നാറ്റിവിഡാഡ് മെഡിക്കൽ സെന്റർ ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. ഇരട്ടകളായിട്ടും രണ്ടുപേർക്കും രണ്ട് ജന്മദിനമായത് വിചിത്രകരമായെന്നായിരുന്നു അമ്മ ഫാത്തിമ മാഡ്രിഗലിന്റെ പ്രതികരണം. അർധരാത്രിയാണ് അവളെത്തിയത്. അതിൽ വിസ്മയവും സന്തോഷവുമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

Full View

തന്റെ കരിയറിലെ ഏറ്റവും അവിസ്മരണീയമായ പ്രസവമാണിതെന്ന് ആശുപത്രിയിലെ ഡോ. അന അബ്രിൽ അരിയാസ് പറയുന്നു. 2021ലും 2022ലുമായി സുരക്ഷിതമായി ഭൂമിയിലെത്താൻ രണ്ടു കുഞ്ഞുങ്ങളെയും സഹായിക്കാനായതിൽ അതീവ സന്തോഷമുണ്ടെന്നും ഇതിലും നല്ലൊരു പുതുവർഷാരംഭം ലഭിക്കാനില്ലെന്നും അവർ പറഞ്ഞു.

Summary: In a rare case in California, twins are born in two different, as the first of the twins was born at 11:45 PM on New Year's Eve (2021) and the second one born exactly at midnight in 2022.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News