'ഓഫീസിലിരുന്ന് മടുത്തോ..?'; ജീവനക്കാരോടൊപ്പം കോഫിയുടെ ഓർഡറെടുത്ത് ട്വിറ്റർ സിഇഒ

ജീവനക്കാരുടെ അതേ വേഷവിധാനത്തോടു കൂടിയാണ് പരാഗ് അഗർവാൾ എത്തിയത്

Update: 2022-07-04 14:48 GMT

ലണ്ടനിലെ ട്വിറ്റർ ഓഫീസിൽ ജോലിചെയ്യുന്ന തന്റെ ജീവനക്കാരോടൊപ്പം കോഫിയുടെ ഓർഡറെടുത്ത് ട്വിറ്റർ സിഇഒ പരാഗ് അഗർവാൾ. ഓർഡറുകൾ സ്വീകരിക്കുകയും അവരോടൊപ്പം സമയം ചെലവിടുകയും ചെയ്യുന്ന ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ജീവനക്കാരുടെ അതേ വേഷവിധാനത്തോടു കൂടിയാണ് സിഇഒ എത്തിയത്. നിരവധി പേരാണ് ചിത്രം ഷെയർ ചെയ്ത് ട്വിറ്ററിൽ എത്തിയിരിക്കുന്നത്.

ഓഫീസിലിരുന്ന് മടുത്തോ.. എന്ന് ഒരാൾ ചോദിക്കുന്നുണ്ട്. കൊള്ളാം, അതിശയകരം... വ്യത്യസ്തമായ തൊഴിൽ സംസ്‌കാരം... മികച്ച നേതൃത്വം എന്ന് എന്ന് മറ്റാരാൾ കമെന്റ് ചെയ്തു.

Advertising
Advertising
Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News