'വേണ്ടവർക്കെല്ലാം ആയുധം നൽകും'; യുദ്ധത്തിനൊരുങ്ങാൻ പൗരന്മാരോട് യുക്രൈൻ പ്രസിഡന്റ്

സൈനിക, സാമ്പത്തിക സഹായങ്ങളുമായി തങ്ങളെ സഹായിക്കണമെന്ന് യുക്രൈൻ പ്രസിഡന്റ് വ്‌ളാദ്മിർ സെലെൻസ്‌കി ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടു

Update: 2022-02-24 11:17 GMT
Editor : Shaheer | By : Web Desk
Advertising

റഷ്യൻ ആക്രമണം രൂക്ഷമാകുന്നതനിടെ പൗരന്മാരോട് ആയുധമെടുക്കാൻ ആഹ്വാനം ചെയ്ത് യുക്രൈൻ പ്രസിഡന്റ് വ്‌ളാദ്മിർ സെലെൻസ്‌കി. റഷ്യൻസൈന്യം ഇരച്ചുകയറുകയാണെന്നും രാജ്യത്തെ പ്രതിരോധിക്കാൻ എല്ലാവരും സജ്ജരായിരിക്കണമെന്നും സെലെൻസ്‌കി ആവശ്യപ്പെട്ടു.

ആയുധം വേണ്ടവർക്കെല്ലാം നൽകുമെന്നും ഏതു നിമിഷയവും പോരാട്ടത്തിനിറങ്ങാൻ പൗരന്മാർ സജ്ജരായിരിക്കണമെന്നും യുക്രൈൻ പ്രസിഡന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. അയൽരാജ്യത്തെ ആക്രമിക്കാനുള്ള റഷ്യൻ പ്രസിഡന്റ് വ്‌ളാദ്മിർ പുടിന്റെ തീരുമാനത്തിൽ പ്രതിഷേധിക്കാൻ അദ്ദേഹം റഷ്യൻ പൗരന്മാരോടും ആവശ്യപ്പെട്ടു.

ലോകരാജ്യങ്ങളോടും സെലെൻസ്‌കി സഹായം തേടിയിട്ടുണ്ട്. സൈനികസഹായത്തിനു പുറമെ സാങ്കേതികമായും സാമ്പത്തികമായുമുള്ള സഹായങ്ങൾ അടിയന്തരമായി തങ്ങൾക്ക് ലഭ്യമാക്കണമെന്ന് അദ്ദേഹം ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടു. യുക്രൈന്റെ വ്യോമാതിർത്തിയെ റഷ്യയുടെ ആക്രമണത്തിൽനിന്ന് സംരക്ഷിക്കാൻ വലിയ തോതിലുള്ള സൈനികസജ്ജീകരണങ്ങൾ തങ്ങൾക്ക് എത്തിച്ചുനൽകണമെന്നും അദ്ദേഹം അപേക്ഷിച്ചു.

Summary: Ukraine President Zelensky has called on all citizens who are ready to defend the country from Russian forces to come forward, saying Kyiv would issue weapons to everyone who wants them.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News