ഗസ്സയില്‍ അരുംകൊല തുടര്‍ന്ന് ഇസ്രായേല്‍; വ്യാപക പ്രതിഷേധം,അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന് യുഎന്‍

സിവിലിയൻ കുരുതി അംഗീകരിക്കാനാവില്ലെന്ന്​ അമേരിക്കയും യൂറോപ്യൻ യൂണിയനും വ്യക്തമാക്കി

Update: 2024-09-13 01:17 GMT

തെല്‍ അവിവ്: അഭയാർഥികൾ താമസിച്ച സ്കൂളിനുമേൽ ബോംബിട്ട്​ ആറ്​ യുഎൻ ജീവനക്കാരുൾപ്പെടെ നിരവധി പേരെ കൊലപ്പെടുത്തിയ ഇസ്രായേലിനെതിരെ വ്യാപക പ്രതിഷേധം. അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണിതെന്ന്​ യുഎൻ സെക്രട്ടറി ജനറൽ അറിയിച്ചു. സിവിലിയൻ കുരുതി അംഗീകരിക്കാനാവില്ലെന്ന്​ അമേരിക്കയും യൂറോപ്യൻ യൂണിയനും വ്യക്തമാക്കി.

'യുനർവ'യുടെ ആറ്​ ജീവനക്കാരുൾപ്പെടെ നിരവധി പേരാണ്​ കഴിഞ്ഞ ദിവസം മധ്യഗസ്സയിലെ സ്കൂളിനു നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടത്​. ഗസ്സയിലെ സേവന പ്രവർത്തനങ്ങളിൽ നിന്ന്​ യു.എന്നിനെ പിന്തിരിപ്പിക്കുകയാണ്​ ഇസ്രായേൽ ആക്രമണ ലക്ഷ്യം.

Advertising
Advertising

അന്താരാഷ്ട്ര മാനുഷിക നിയമത്തി​ന്‍റെ ലംഘനങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ്​ പറഞ്ഞു. നീതീകരിക്കാനാവാത്ത പാതകമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സിവിലിയൻ കുരുതിയെ നിരാകരിക്കുന്നതായി വൈറ്റ്​ഹൗസ് വ്യക്തമാക്കി​. ഗസ്സയിൽ വെടിനിർത്തൽ നീളുന്നത്​ ഗുരുതര സാഹചര്യം സൃഷ്ടിക്കുമെന്ന്​ യൂറോപ്യൻ യൂണിയൻ മുന്നറിയിപ്പ്​ നൽകി. ഇസ്രായേൽ നടപടി അപലപനീയമെന്ന്​ ഗൾഫ്​ രാജ്യങ്ങൾ. അതേസമയം ഗസ്സയിൽ ആക്രമണം നടന്ന സ്കൂൾ ഹമാസ് കമാൻഡ് ആൻഡ് കൺട്രോൾ സെന്‍റർ ആയിരുന്നുവെന്ന്​ ഇസ്രായേൽ ആരോപിച്ചു. ഇത് അഞ്ചാം തവണയാണ് യുഎന്നി​ന്‍റെ നിയന്ത്രണത്തിലുള്ള സ്‌കൂളിനുനേരെ ഇസ്രായേൽ ആക്രമണം നടത്തുന്നതെന്ന് ഗസ്സ സിവിൽ ഡിഫൻസ് വക്താവ് മഹ്മൂദ് ബാസൽ പറഞ്ഞു. അ​ൽ അ​ഖ്സ ത​ല​സ്ഥാ​ന​മാ​യി സ്വ​ത​ന്ത്ര പ​ര​മാ​ധി​കാ​ര ഫ​ല​സ്തീ​ൻ രാ​ഷ്ട്രം സ്ഥാ​പി​ത​മാ​കു​മെ​ന്നും ഇ​സ്രാ​യേ​ലി​നെ ഫ​ല​സ്തീ​ൻ മ​ണ്ണി​ൽ​നി​ന്ന് പു​റ​ന്ത​ള്ളു​മെ​ന്നും ഹ​മാ​സ് മേ​ധാ​വി യ​ഹ്‍യ സി​ൻ​വാ​റിന്‍റെ മുന്നറിയിപ്പ് നല്‍കി​.

ഹ​മാ​സ് മേ​ധാ​വി​യാ​യ ശേ​ഷം ആ​ദ്യ​മാ​യി ഖു​ദ്സ് ടി.​വി പു​റ​ത്തു​വി​ട്ട പ്ര​സ്താ​വ​ന​യി​ലാ​ണ് യ​ഹ്‍യ സി​ൻ​വാ​ർ ഇ​ക്കാ​ര്യം വ്യക്​തമാക്കിയത്​. ബന്ദികളെ കൈമാറിയാൽ യഹ്​യ സിൻവാറിന്​ സുരക്ഷിതമായി ഗസ്സ വിടാമെന്ന്​ കഴിഞ്ഞ ദിവസം ഇസ്രായേൽ വാഗ്ദാനം ചെയ്തിരുന്നു. അതിനിടെ, കഴിഞ്ഞ ദിവസം സിറിയയിലെ മസ്യാഫിൽ ഇറാന്‍റെ നിയന്ത്രണത്തിലുള്ള മിസൈൽ നിർമാണ കേന്ദ്രം തകർത്തുവെന്ന ഇസ്രായേൽ പ്രസ്താവന തെഹ്​റാൻ നിഷേധിച്ചു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News