ഫേസ്ബുക്കിൽ ലൈവിട്ട് വെടിവെപ്പ്; പത്തൊമ്പതുകാരൻ പൊലീസ് കസ്റ്റഡിയിൽ

ആളുകളെ തുരുതുരെ വെടിവെച്ചിടുന്ന ദൃശ്യങ്ങൾ കെല്ലി ലൈവായി പങ്കുവെച്ചിരുന്നു. നാല് പേർ കൊല്ലപ്പെട്ടതായും ഏഴോളം പേർക്ക് പരിക്കേറ്റിട്ടുമുണ്ട്

Update: 2022-09-08 13:04 GMT
Editor : abs | By : Web Desk
Advertising

യുഎസ്: മെംഫിസിൽ ഫേസ്ബുക്ക് ലൈവിലെത്തി വെടിവയ്പ്പ് നടത്തിയ പത്തൊമ്പതുകാരൻ പിടിയിൽ. എസക്കിയെൽ കെല്ലി എന്ന ആഫ്രിക്കൻ വംശജനായ യുവാവാണ് പിടിയിലായത്. ബുധനാഴ്ച വൈകീട്ടാണ് കെല്ലി നഗരത്തിലെ വിവിധയിടങ്ങളിൽ വെടിവെപ്പ് നടത്തിയത്. ആളുകളെ തുരുതുരെ വെടിവെച്ചിടുന്ന ദൃശ്യങ്ങൾ കെല്ലി ലൈവായി പങ്കുവെച്ചിരുന്നു. നാല് പേർ കൊല്ലപ്പെട്ടതായും ഏഴോളം പേർക്ക് പരിക്കേറ്റതായും പോലീസ് പറയുന്നു.

നഗരത്തെ മണിക്കൂറുകളോളം ഭീതിയിലാഴ്ത്തിയായിരുന്നു കെല്ലി ആളുൾക്ക് നേരെ നിറയൊഴിച്ചത്.  തോക്ക് ചൂണ്ടുന്നതും നിറയൊഴിക്കുന്നതും ഫേസ്ബുക്കിൽ ലൈവ് സ്ട്രീം ചെയ്തുകൊണ്ടേയിരുന്നു. ഇതിനെതിരെ പൊലീസ് സമൂഹ മാധ്യമങ്ങളിലൂടെ ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകിയിരുന്നു. ''ഫേസ്ബുക്കിൽ സ്ട്രീം ചെയ്ത് ആളുകളെ വെടിവെച്ചിടുന്ന കറുത്ത വംശജനായ ഒരാളെ പൊലീസ് തിരയുന്നുണ്ട്, സൂക്ഷിക്കുക'' അയാൾ എവിടെയാണെന്ന് കൃത്യമായി അറിയില്ലെന്നുമായിരുന്നു പൊലീസിന്റെ മുന്നറിയിപ്പ്.

പിന്നീട് പ്രതിയുടെ ചിത്രവും ഇയാൾ ഓടിച്ചിരുന്ന വാഹനത്തിന്റെ വിവരണവും പങ്കുവച്ചു. ഇയാൾ പോകാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് വിട്ടു നിൽക്കാനും പൊലീസ് നിർദേശം നൽകിയിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് പ്രതി പൊലീസ് വലയിലായത്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News