ബാഗ്ദാദിൽ യുഎസ് ഡ്രോൺ ആക്രമണം; ഇറാഖി പ്രതിരോധ സംഘടന ഉപമേധാവിയെ വധിച്ചു

ആവശ്യമായ നടപടിയെന്ന് പെന്റഗൺ പ്രതികരണം

Update: 2024-01-05 08:05 GMT
Editor : ലിസി. പി | By : Web Desk

ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിൽ യുഎസ് ഡ്രോൺ ആക്രമണം. ഇറാഖി പ്രതിരോധ സംഘടനയുടെ ഉപമേധാവിയെ വധിച്ചു. പോപ്പുലർ മൊബിലൈസേഷൻ ഫോഴ്സ് ഉപമേധാവി മുഷ്താഖ് താലിബ് അൽ സെയ്തിയാണ് കൊല്ലപ്പെട്ടത്. ഹറകത് അൽ നുജാബ മിലീഷ്യ ആസ്ഥാനത്തിന് സമീപം കാർ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ആക്രമണത്തെ ഇറാഖ് അപലപിച്ചു. ആവശ്യമായ നടപടിയെന്നാണ് പെന്റഗണിന്‍റെ പ്രതികരണം.

മേഖലയിൽ ഹൂതികൾക്ക് നേരെയടക്കം വിവിധയിടങ്ങളിൽ ആക്രമണം നടത്താൻ യുഎസ് പദ്ധതിയിടുന്നതായി അമേരിക്കൻ ന്യൂസ് ഔട്ടലെറ്റ് പൊളിറ്റിക്കോ റിപ്പോർട്ട് ചെയ്തു. കപ്പലുകളെ ആക്രമിച്ചാൽ ഹൂതികളെ ഇല്ലാതാക്കുമെന്ന് യുഎസ് ഭീഷണി മുഴക്കിയിരുന്നു. ഇറാനിലെ കർമൻ ഇരട്ട സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. ഇതിന് പിന്നാലെയാണ് അമീർ അബ്ദുല്ലാഹിയാനും - തുർക്കി വിദേശകാര്യമന്ത്രിയും ഫോൺ സംഭാഷണം നടത്തിയത്. സ്ഫോടനത്തിൽ 84 പേരാണ് കൊല്ലപ്പെട്ടതെന്നും ചാവേർ ആക്രമണമാണ് നടന്നതെന്നും ഇറാൻ സ്ഥിരീകരിച്ചു.

Advertising
Advertising

യുഎൻ രക്ഷാസമിതിയും ചൈനയും ആക്രമണത്തെ അപലപിച്ചു. ആക്രമണത്തിൽ ഇന്നും ഇറാനിൽ വ്യാപക പ്രതിഷേധമാണുയർന്നത്. യുഎസ്സിനും ഇസ്രായേലിനുമെതിരെയാണ് പ്രധാനമായും മുദ്രാവാക്യങ്ങൾ. ആക്രമണത്തിലൂടെ സയണിസത്തിന്റേയും പിന്തുണക്കാരുടേയും ക്രിമിനൽ പ്രകൃതിയാണ് വ്യക്തമായതെന്ന് ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റഈസി പറഞ്ഞു. 

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News