'പാട്ടുകേട്ട് പണിയെടുത്തോട്ടേ, സര്‍?'; ജീവനക്കാരിയുടെ ചോദ്യത്തിന് ഇലൺ മസ്‌കിന്റെ കിടിലൻ മറുപടി

2017ലെ ഗ്ലാസ്‌ഡോർ 'ടോപ് സിഇഒ' പട്ടികയിൽ ആദ്യ പത്തിൽ ഇടംപിടിച്ചയാളാണ് ഇലൺ മസ്‌ക്. ഗ്ലാസ്‌ഡോർ നടത്തിയ സർവേയിൽ 98 ശതമാനം തൊഴിലാളികളും മസ്‌കിന് മികച്ച റേറ്റിങ്ങാണ് നൽകിയത്

Update: 2021-11-21 14:18 GMT
Editor : Shaheer | By : Web Desk
Advertising

പാട്ട് കേൾക്കാൻ ഇഷ്ടമില്ലാത്തവരെ കണ്ടുപിടിക്കാൻ പ്രയാസമായിരിക്കും. എന്നാൽ, പാട്ടുകേട്ട് പണിയെടുക്കാൻ ഇഷ്ടപ്പെടുന്നവർ എത്രപേരുണ്ടാകും നമ്മുടെ കൂട്ടത്തില്‍? ജോലിയുടെ പിരിമുറുക്കമോ കുടുംബപ്രശ്‌നങ്ങളോ എന്തു തന്നെയായാലും സംഗീതത്തെക്കാളും മനസിന് ആശ്വസം നൽകാനാകുന്ന മറ്റൊരു 'മരുന്നു'ണ്ടാകില്ല. അപ്പോൾ ജോലി തന്നെ പാട്ടുകേട്ടായാലോ! അതിനു മുതലാളി സമ്മതം നൽകുക കൂടി ചെയ്താൽ പറയാനുണ്ടോ!!

ഇങ്ങനെയൊരു തൊഴിലിടത്തിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ കഴിഞ്ഞ ദിവസം പുറത്തുവന്ന ടെസ്‌ല സിഇഒ ഇലൺ മസ്‌ക്കിന്റെ ഒരു കത്ത് നിങ്ങൾ നിർബന്ധമായും വായിച്ചിരിക്കണം. ഒരു ചെവിയിൽ ഇയർഫോൺ തിരുകി പാട്ടുകേട്ട് പണിയെടുത്താൽ എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്നു ചോദിച്ച് ഒരു ജീവനക്കാരി അയച്ച ഇ-മെയിലിന് മറുപടി നൽകുകയായിരുന്നു മസ്‌ക്. ആ മറുപടി ഏതു സംഗീതപ്രിയരെയും ഏറെ സന്തോഷിപ്പിക്കുമെന്നുറപ്പാണ്.

തൊഴിലിടത്തിൽ പാട്ടുകേൾക്കുന്നവരെ തനിക്കിഷ്ടമാണെന്നു പറഞ്ഞു തുടങ്ങിയ മസ്‌ക്, സഹജീവനക്കാർക്ക് പ്രയാസമില്ലെങ്കിൽ സ്പീക്കറിൽ തന്നെ പാട്ടിടുന്നതു നന്നാകുമെന്ന നിർദേശവും മുന്നോട്ടുവച്ചു. ഇത്തരത്തിൽ ജോലി കൂടുതൽ ആസ്വദിച്ചു ചെയ്യാവുന്ന എന്തെങ്കിലും നിർദേശങ്ങളുണ്ടെങ്കിൽ അതും പങ്കുവയ്ക്കണമെന്നും മസ്‌ക് മെയില്‍ ആവശ്യപ്പെടുന്നു. കഴിഞ്ഞ ഒക്ടോബർ മൂന്നിന് തൊഴിലാളികൾക്ക് അയച്ച കത്തിന്റെ പകർപ്പ് കഴിഞ്ഞ ദിവസമാണ് അമേരിക്കൻ ടെക് പോർട്ടലായ 'സിനെറ്റി'നു ലഭിച്ചത്. കത്തിന്റെ ഉള്ളടക്കം ഇങ്ങനെയാണ്:

To: എല്ലാവർക്കും

From: ഇലൺ മസ്‌ക്

Date: ഒക്ടോബർ മൂന്ന് ഞായറാഴ്ച

Sub: ഫാക്ടറിയിലെ പാട്ട്

ഫാക്ടറിയിൽ പാട്ടുകേൾക്കുന്നതിനെ ശക്തമായി പിന്തുണയ്ക്കുന്നയാളാണ് ഞാനെന്ന് ആദ്യമേ പറയട്ടെ. തൊഴിൽ കുടൂതൽ ആസ്വാദ്യകരമാക്കുന്ന എന്തു ചെറിയ സംഗതിയും ഇഷ്ടപ്പെടുന്നയാളാണ്.

ഒരു ചെവിയിൽ ഇയർബഡ് വച്ച് പാട്ടുകേൾക്കുകയും മറുചെവിയിൽ സുരക്ഷാസംബന്ധമായ പ്രശ്‌നങ്ങളെക്കുറിച്ച് കേൾക്കുകയും ചെയ്യാമോ എന്നു ചോദിച്ച് എനിക്ക് ഒരു അസോഷ്യേറ്റ് ഒരു കുറിപ്പ് അയക്കുകയുണ്ടായി. നല്ലൊരു കാര്യമായാണ് അതെനിക്കു തോന്നിയത്.

അതോടൊപ്പം, ഏത് പാട്ടിടണമെന്നതിനെക്കുറിച്ച് നിങ്ങളുടെ സഹപ്രവർത്തകർക്കിടയിൽ യോജിപ്പുള്ള കാലത്തോളം സ്പീക്കറിൽ പാട്ടിടുന്നതു തന്നെ രസകരമാകും.

നിങ്ങളുടെ ദിവസം ആനന്ദകരമാക്കാവുന്ന മറ്റെന്തെങ്കിലും കാര്യങ്ങളുണ്ടെങ്കിൽ ദയവായി പറയണം. നിങ്ങളെന്നും ജോലിക്കെത്തുന്നുണ്ടെന്ന് വളരെയധികം ശ്രദ്ധിക്കുന്നയാളാണ് ഞാൻ.

കമ്പനികളുടെ നിലവാരം നിരീക്ഷിക്കുന്ന യുഎസ് വെബ്‌സൈറ്റായ ഗ്ലാസ്‌ഡോറിന്റെ 2017ലെ 'ടോപ് സിഇഒ' പട്ടികയിൽ ആദ്യ പത്തിൽ ഇടംപിടിച്ചയാളാണ് ഇലൺ മസ്‌ക്. ഗ്ലാസ്‌ഡോർ നടത്തിയ സർവേയിൽ 98 ശതമാനം തൊഴിലാളികളും മസ്‌കിന് മികച്ച റേറ്റിങ്ങാണ് നൽകിയത്. പട്ടികയിൽ എട്ടാം സ്ഥാനക്കാരനായിരുന്നു അദ്ദേഹം.

Summary: Tesla CEO Elon Musk in an email said to his employee he people listening to music at work. Musk also said that, he likes people listening to music at work as long as the colleagues around are happy with their music choices.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News