വെറും വൃത്തിയാക്കുന്ന തുണി ഉപയോഗിച്ച് ബേക്കറിയില്‍ അതിക്രമിച്ച് കയറിയ കൊള്ളക്കാരനെ അടിച്ചോടിച്ച് യുവതി; വൈറലായി വീഡിയോ

ചൊവ്വാഴ്ച മെവ്‌ലാന ബേക്കറിയിലാണ് സംഭവം നടന്നത്

Update: 2022-07-29 07:40 GMT

ഡെവന്‍റര്‍: പെട്ടെന്ന് നമ്മുടെ മുന്നിലേക്ക് ഒരു കൊള്ളക്കാരന്‍ വന്നാലെന്തു ചെയ്യും. ചിലപ്പോള്‍ പേടിച്ചു ബോധം കെട്ടു വീഴും. അല്ലെങ്കില്‍ അയാളുടെ മുന്നില്‍ നിന്നും ഓടിരക്ഷപ്പെടും. എന്നാല്‍ നെതര്‍ലാന്‍ഡ്സ് ഡെവന്‍ററിലുള്ള ഒരു സ്ത്രീയാകട്ടെ കൊള്ളക്കാരനെ അടിച്ചോടിക്കുക തന്നെ ചെയ്തു. കത്തിയോ കുരുമുളക് സ്പ്രേയോ കൊണ്ടല്ല അവര്‍ കള്ളനെ ഓടിച്ചത്..വെറും തുണി ഉപയോഗിച്ചാണ്.

ചൊവ്വാഴ്ച മെവ്‌ലാന ബേക്കറിയിലാണ് സംഭവം നടന്നത്. ലത്തീഫ് പെക്കർ എന്ന സ്ത്രീ തന്‍റെ മകന്‍റെ ബേക്കറിയിലെ റാക്കുകള്‍ തുണി ഉപയോഗിച്ച് വൃത്തിയാക്കുകയായിരുന്നു. ഈ സമയത്താണ് കറുത്ത വസ്ത്രവും മുഖംമൂടിയും ധരിച്ചൊരാള്‍ ബേക്കറിയിലേക്ക് അതിക്രമിച്ച് കയറിയത്. കത്തിയുമായി ക്യാഷ് കൗണ്ടറിനെ സമീപിച്ച ഇയാള്‍ പണമെടുക്കാന്‍ ശ്രമിച്ചപ്പോള്‍ പെക്കര്‍ കയ്യിലുണ്ടായിരുന്ന തുണി കൊണ്ട് അക്രമിയെ ആക്രമിച്ചു. പിന്നീട് ഇയാളെ അടിച്ചോടിക്കുകയായിരുന്നു. ഈ സമയം മറ്റൊരാള്‍ ബേക്കറിയിലേക്ക് കയറിവരുന്നതു കാണാം. അയാളെ കണ്ടതോടെ അക്രമി ബേക്കറിയില്‍ നിന്നും ഇറങ്ങിയോടി.

Advertising
Advertising

എഴുത്തുകാരി തൻസു യെഗൻ ട്വിറ്ററില്‍ ഈ വീഡിയോ പങ്കുവച്ചിട്ടുണ്ട്. നിമിഷങ്ങള്‍ക്കകം വീഡിയോ വൈറലാവുകയും ചെയ്തു. ''നെതർലാൻഡിലെ ടർക്കിഷ് ബേക്കറായ ലത്തീഫ് പെക്കർ, സ്വയരക്ഷയ്ക്കായി ഒരു ക്ലീനിംഗ് തുണി ഉപയോഗിച്ച് കള്ളനെ ഓടിച്ചു. വൃത്തിയാക്കാനുള്ള തുണിയുടെ ശക്തിയെ വില കുറച്ചു കാണരുത്'' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. വീഡിയോ കണ്ടവര്‍ സ്ത്രീയുടെ ധൈര്യത്തെ പ്രശംസിക്കുന്നുണ്ട്. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News