പസഫിക് ദ്വീപിൽ നിന്ന് കണ്ടെത്തിയ രണ്ടാം ലോകമഹായുദ്ധക്കാലത്തെ ബോംബ് നിർവീര്യമാക്കി
ആസ്‌ട്രേലിയൻ സൈന്യത്തിലെ വിദഗ്ദ്ധരാണ് എകദേശം 227 കിലോഗ്രാം ഭാരം വരുന്ന ബോംബ് നിർവീര്യമാക്കിയത്
രണ്ടാം ലോകമഹായുദ്ധക്കാലത്തെ ബോംബ് കുഴിച്ചെടുത്ത് നശിപ്പിച്ചു. പസഫിക്കിലെ ചെറിയ ദ്വീപായ നൗറുവിലാണ് സംഭവം. ആസ്‌ട്രേലിയൻ സൈന്യത്തിലെ വിദഗ്ദ്ധരാണ് എകദേശം 227 കിലോഗ്രാം ഭാരം വരുന്ന ബോംബ് നിർവീര്യമാക്കിയത്. രണ്ടാഴ്ച മുമ്പാണ് ഈ ബോംബ് കണ്ടത്തിയത്.
സംഭവത്തെ തുടർന്ന് നൗറു സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും രണ്ട് കിലോമീറ്റേറോളം വരുന്ന പ്രദേശത്തെ വീടുകൾ ഒഴിപ്പിക്കുകയും ചെയ്തിരുന്നു. സ്‌കൂളുകൾ അടച്ചിടുകയും നൗറുവിലെ പന്ത്രണ്ടായിരത്തോളം വരുന്ന ആളുകളോട് വീട്ടിൽ നിന്ന് പുറത്തിറങ്ങാതിരിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ആസ്‌ട്രേലിയൻ വിദഗ്ദ്ധ സംഘം ആഴത്തിൽ കിടങ്ങ് നിർമ്മിക്കുകയും കണ്ടെയ്‌നറുകളിൽ മണൽ നിരച്ച് സ്‌ഫോടനത്തെ ലഘുകരിക്കാനുള്ള പ്രവർത്തനങ്ങൾ ചെയ്യുകയും ചെയ്തിരുന്നു. ഈ ബോംബ് അങ്ങേയറ്റം അപകടകരമാണെന്നും ജനങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്നും ഓപ്പറേഷന് മുമ്പ് ആസ്‌ട്രേലിയൻ ലെഫ്റ്റണന്റ് ജോർദൻ ബെൽ പറഞ്ഞിരുന്നു.
സിഡ്‌നിയുടെ നാലായിരം കിലോമീറ്റർ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന നൗറ ലോകത്തിലെ ഏറ്റവും ചെറിയ രാജ്യങ്ങളിലൊന്നാണ്. 1942നും 1945 നും ഇടയിൽ ജപ്പാൻ ഈ പ്രദേശം കൈവശപ്പെടുത്തിയിരുന്നു.