‘യേ ദോസ്തി ഹം നഹി തോഡേംഗേ..’; നരേന്ദ്രമോദിയെ സിനിമ പാട്ട് പാടി സ്വീകരിച്ച് ഈജിപ്ഷ്യൻ പെൺകുട്ടി

കെയ്‌റോയിലിറങ്ങിയ മോദിയെ ഈജിപ്ത് പ്രധാനമന്ത്രി മുസ്തഫ മദ്ബൂലി സ്വീകരിച്ചു.

Update: 2023-06-25 07:04 GMT
Editor : anjala | By : Web Desk

കെയ്റോ: രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഈജിപ്ത്തിലെത്തി. കെയ്‌റോയിലിറങ്ങിയ മോദിയെ ഈജിപ്ത് പ്രധാനമന്ത്രി മുസ്തഫ മദ്ബൂലി സ്വീകരിച്ചു. മൂന്ന് ദിവസത്തെ യുഎസ് സന്ദർശനത്തിന് ശേഷമാണ് മോ​ദി ഈജിപ്ത്തിലെത്തിയത്. പ്രധാനമന്ത്രിക്ക് ലഭിച്ച സ്വീകരണ പരിപാടിയിൽ നിന്നുള്ള ഒരു മനോഹര മുഹൂർത്തത്തിന്റെ വീഡിയോയാണ് ഇപ്പോൽ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.

ശനിയാഴ്ച കെയ്‌റോയിൽ എത്തിയ നരേന്ദ്രമോദിയെ സ്വാഗതം ചെയ്യാൻ ബോളിവുഡ് ​ഗാനം ആലപിക്കുന്ന ഒരു ഈജിപ്ഷ്യൻ പെൺകുട്ടിയുടെ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ബോളിവുഡിലെ എക്കാലത്തെയും ബ്ലോക്ക്ബസ്റ്റർ സിനിമയായ ഷോലെയിലെ ‘യേ ദോസ്തി ഹം നഹി തോഡേംഗേ..’ എന്ന സൂപ്പർ ഹിറ്റ് ഗാനമാണ് പെൺകുട്ടി പ്രധാനമന്ത്രിക്കായി പാടിയത്.

Advertising
Advertising

ഈജിപ്തിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വൻ സ്വീകരണമാണ് ലഭിച്ചത്. 26 വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഈജിപ്തിൽ സന്ദർശനം നടത്തുന്നത്. ഉഭയ കക്ഷി ചർച്ചകളിൽ പ്രധാനമന്ത്രി പങ്കെടുക്കും. പ്രസിഡന്റ് അബ്‌ദൽ ഫത്ത അൽ സീസിയുമായും ചർച്ച നടത്തും. പ്രധാനമന്ത്രി മൊസ്‌തഫ മാദ്‌ബൗലിയുമായി വട്ടമേശ സമ്മേളനത്തിലും പങ്കെടുക്കും. കൂടാതെ, ഈജിപ്തിലെ ഇന്ത്യക്കാരുമായും ആശയവിനിമയം നടത്തുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News