Quantcast

BWF വേള്‍ഡ് ടൂര്‍ ഫൈനല്‍സ്; സിന്ധു ഫൈനലില്‍

ഗ്രൂപ്പ് ഘട്ടത്തില്‍ തുടര്‍ച്ചയായ അട്ടിമറി ജയങ്ങള്‍ സിന്ധു നേടിയിരുന്നു. സെമിയില്‍ തായ്‌ലന്‍ഡിന്റെ മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ രചനോക്ക് ഇന്തനോനിനെയാണ് തോല്‍പ്പിച്ചത്.

MediaOne Logo

Web Desk

  • Published:

    15 Dec 2018 8:48 AM GMT

BWF വേള്‍ഡ് ടൂര്‍ ഫൈനല്‍സ്; സിന്ധു ഫൈനലില്‍
X

ഇന്ത്യന്‍ താരം പി.വി സിന്ധു വേള്‍ഡ് ടൂര്‍ ഫൈനല്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നു. സെമിയില്‍ തായ്‌ലന്‍ഡിന്റെ മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ രചനോക്ക് ഇന്തനോനിനെയാണ് സിന്ധു തോല്‍പ്പിച്ചത്. നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സിന്ധുവിന്റെ ജയം. സ്‌കോര്‍, 21-16, 25-23.

ആദ്യം ഗെയിം 21-16ന് നഷ്ടപ്പെടുത്തിയ തായ് താരം രണ്ടാം ഗെയിമില്‍ തിരിച്ചുവരവിന് ശ്രമിച്ചു. എന്നാല്‍ പോരാട്ടത്തിനൊടുവില്‍ സിന്ധു 25-23ന് ഗെയിമും മത്സരവും സ്വന്തമാക്കി. ഫൈനലില്‍ രണ്ടാം സീഡായ ജപ്പാന്റെ നൊസോമി ഒകുഹാരയാണ് സിന്ധുവിന്റെ എതിരാളി. ജപ്പാന്‍ താരം തന്നെയായ യമാഗുച്ചിയെ തോല്‍പ്പിച്ചാണ് ഒകുഹാര ഫൈനലിലെത്തിയത്.

ഗ്രൂപ്പ് ഘട്ടത്തില്‍ തുടര്‍ച്ചയായ അട്ടിമറി ജയങ്ങള്‍ സിന്ധു നേടിയിരുന്നു. ലോക ഒന്നാം നമ്പര്‍ തായ് സു യിങ്ങിനേയും രണ്ടാം റാങ്കുകാരി യമാഗുച്ചിയേയും സിന്ധു പരാജയപ്പെടുത്തി. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ യു.എസ്.എയുടെ സാങ് ബെയ്‌വാനും സിന്ധുവിനോട് തോറ്റു.

TAGS :

Next Story