സിരി ചതിച്ചു; ഐഫോണ്‍ 15,16 ഉപഭോക്താക്കള്‍ക്ക് ആപ്പിള്‍ നല്‍കേണ്ടത് 250 മില്യണ്‍ ഡോളര്‍
2024ലാണ് സിരിയുടെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കുമെന്ന് ആപ്പിള്‍ അറിയിച്ചത്. എന്നാല്‍, വിവിധ കാരണങ്ങള്‍കൊണ്ട് പുതിയ അപ്‌ഡേറ്റ് പുറത്തിറങ്ങിയിരുന്നില്ല

ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറിന്റെ പേരില്‍ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചുവെന്ന കേസ് വന്‍ തുക നല്‍കി ഒത്തുതീര്‍പ്പാക്കി കുപ്പര്‍ട്ടിനോ കമ്പനിയായ ആപ്പിള്‍. 250 മില്യണ്‍ ഡോളര്‍ നല്‍കി കേസ് ഒത്തുതീര്‍ക്കാന്‍ തയാറാണെന്ന് ആപ്പിള്‍ അറിയിച്ചു.പരിഷ്‌കരിച്ച സിരിയുടെ അപ്‌ഡേറ്റ് 2024ല്‍ നല്‍കുമെന്ന് ആപ്പിള്‍ അറിയിച്ചിരുന്നു. എന്നാല്‍, പുതിയ അപ്‌ഡേറ്റ് നല്‍കാന്‍ സാധിക്കാതിരുന്നതോടെയാണ് കമ്പനിക്കെതിരെ കേസ് വന്നത്.
2024 ജൂണിന് 2025 മാര്‍ച്ചിനുമിടെ ഐഫോണ്‍ 15,16 ഫോണുകള്‍ വാങ്ങിയ ആളുകള്‍ക്ക് 25 ഡോളര്‍ മുതല്‍ 95 ഡോളര്‍ വരെ നഷ്ടപരിഹാരം നല്‍കാന്‍ ആപ്പിള്‍ സമ്മതമറിയിച്ചുവെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ തെറ്റ് സമ്മതിച്ചില്ലെങ്കിലും പണം നല്‍കി കേസ് ഒത്തുതീര്‍ക്കാന്‍ ആപ്പിള്‍ തീരുമാനിക്കുകയാണെന്നായിരുന്നു വിവരം.
2024ലാണ് സിരിയുടെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കുമെന്ന് ആപ്പിള്‍ അറിയിച്ചത്. എന്നാല്‍, വിവിധ കാരണങ്ങള്‍കൊണ്ട് ആപ്പിളിന്റെ പുതിയ അപ്‌ഡേറ്റ് പുറത്തിറങ്ങിയിരുന്നില്ല. നിലവില്‍ ജെമിനിയുമായി ചേര്‍ന്ന് പുതിയ ചില ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫീച്ചറുകള്‍ അവതരിപ്പിക്കാനാണ് ആപ്പിള്‍ ഒരുങ്ങുന്നത്‌ള ഇതിനുള്ള ചര്‍ച്ചകള്‍ ഗൂഗിളുമായി ആപ്പിള്‍ നടത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, സിരിയുടെ അപ്‌ഡേറ്റ് ചെയ്ത പതിപ്പ് ജൂണില്‍ നടക്കുന്ന ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ ആപ്പിള്‍ അവതരിപ്പിക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.
Adjust Story Font
16

