Quantcast

എന്‍ജിന്‍ തകരാര്‍: ഇന്ത്യയില്‍ നിന്നുള്ള എഥനോള്‍ പെട്രോള്‍ വേണ്ടെന്ന് ഭൂട്ടാന്‍

ഇ20 പെട്രോളിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചവരുടെ വാദങ്ങളെ കൂടുതല്‍ ശക്തമാക്കുന്നതാണ് ഭൂട്ടാന്‍ നടപടി

MediaOne Logo

Web Desk

  • Published:

    4 July 2026 6:11 PM IST

എന്‍ജിന്‍ തകരാര്‍: ഇന്ത്യയില്‍ നിന്നുള്ള എഥനോള്‍ പെട്രോള്‍ വേണ്ടെന്ന് ഭൂട്ടാന്‍
X

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള എഥനോള്‍ കലര്‍ന്ന പെട്രോള്‍ ഇറക്കുമതി ചെയ്യുന്നില്ലെന്ന് അറിയിച്ച് ഭൂട്ടാന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രേഡ്. ഇന്ത്യന്‍ എണ്ണകമ്പനികള്‍ ഇ20 പെട്രോള്‍ ഭൂട്ടാന് നല്‍കാമെന്ന് അറിയിച്ചില്ലെങ്കിലും രാജ്യം വഴങ്ങിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

ഇ20 പെട്രോളിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചവരുടെ വാദങ്ങളെ കൂടുതല്‍ ശക്തമാക്കുന്നതാണ് ഭൂട്ടാന്‍ നടപടി. സാധാരണ പെട്രോള്‍ പോലെയല്ല എഥനോള്‍ കലര്‍ന്ന പെട്രോള്‍. അതിന് വെള്ളത്തെ വലിച്ചെടുക്കാനുള്ള സ്വഭാവമുണ്ട്. ഇത് എന്‍ജിന്‍ ഭാഗങ്ങളെ തകരാറിലാക്കുകയും പെര്‍ഫോമന്‍സിനെ ബാധിക്കുകയും ചെയ്യുമെന്ന് ഭൂട്ടാന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

നിലവില്‍ ഭൂട്ടാനില്‍ ഉപയോഗിക്കുന്ന ഇന്ധനടാങ്കുകള്‍ ഇത്തരത്തില്‍ എഥനോള്‍ വെള്ളം വലിച്ചെടുക്കുന്നത് തടയാന്‍ പര്യാപ്തമല്ലെന്നും ഭൂട്ടാന്‍ പറയുന്നു. ഭൂട്ടാനില്‍ ഉപയോഗിക്കുന്നത് പഴയ ഇന്ധനടാങ്കുകളാണ്. ഇതിനൊപ്പം ഹിമാലയന്‍ കാലാവസ്ഥ കൂടി ചേരുമ്പോള്‍ വെള്ളം കയറാനുള്ള സാധ്യതകള്‍ കൂടുതലാണ്.

ഇത് വാഹനങ്ങളില്‍ നിരവധി എന്‍ജിന്‍ തകരാറുകള്‍ക്ക് കാരണമാവുകയും ചെയ്യും. നിലവില്‍ ഭൂട്ടാനിലെ ഫ്യൂവല്‍ സ്‌റ്റേഷനുകള്‍ക്ക് എഥനോള്‍ കലര്‍ന്ന പെട്രോള്‍ കൈകാര്യം ചെയ്യാനുള്ള ശേഷിയില്ല. അതിനാല്‍ സാധാരണ പെട്രോള്‍ തന്നെ നല്‍കണമെന്ന് ഇന്ത്യയിലെ എണ്ണകമ്പനികളോട് ഭൂട്ടാന്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.

TAGS :

Next Story