യുപിയിലും ആന്ധ്രയിലുമായി 24,815 കോടിയുടെ റെയില്‍ പദ്ധതിക്ക് അനുമതി നല്‍കി കേന്ദ്രം
റെയില്‍വേ ലൈനിലെ തിരക്ക് കുറക്കുക, ചരക്ക് നീക്കം വേഗത്തിലാക്കുക, യാത്രക്കാരുടെ സൗകര്യം വര്‍ധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണിത്

- Published:
18 April 2026 5:26 PM IST

ന്യൂഡല്‍ഹി: യുപിയിലും ആന്ധ്രപ്രദേശിലുമായി 24,815 കോടിയുടെ റെയില്‍ പദ്ധതിക്ക് അനുമതി നല്‍കി കേന്ദ്ര മന്ത്രിസഭ. റെയില്‍വേ ലൈനിലെ തിരക്ക് കുറക്കുക, ചരക്ക് നീക്കം വേഗത്തിലാക്കുക, യാത്രക്കാരുടെ സൗകര്യം വര്‍ധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണിത്.
യുപിയില്‍ ഗാസിയാബാദ്-സീതാപൂര്‍ പാതയില്‍ മൂന്ന്, നാല് ലൈനുകളാണ് പുതിയതായി കൊണ്ടുവരിക. ആന്ധ്രയില്‍ രാജമുണ്ഡ്രി-വിശാഖപട്ടണം പാതയിലും മൂന്ന്, നാല് ലൈനുകള്‍ വികസിപ്പിക്കും. 2030-31ഓടെ പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. രണ്ട് പദ്ധതികളിലുമായി 601 കിലോമീറ്റര്‍ റെയില്‍പാതയാണ് നിര്‍മിക്കുക. ദൂതേശ്വര്‍നാഥ് ക്ഷേത്രം, ഗംഗാ ഘാട്ട്, നൈമിഷാരണ്യം, അണ്ണാവാരം, അന്ത്രാവേദി, ദ്രക്ഷാശ്രമം തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വികസനത്തിനും റെയില്‍ പദ്ധതി ഗുണകരമാകുമെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ വിലയിരുത്തല്‍.
ഇന്ത്യന്‍ കപ്പലുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയും ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി 12,980 കോടി മാറ്റിവെക്കും. ഇന്ത്യയിലെ കപ്പലുകള്‍ക്കും ഇന്ത്യന്‍ പതാകയുള്ള കപ്പലുകള്‍ക്കുമാണ് പരിരക്ഷ നല്‍കുക.
Adjust Story Font
16
