1.18 ലക്ഷം അക്കൗണ്ട് ഉടമകള്‍ക്ക് അപേക്ഷയില്ലാതെ പണം കൈമാറാന്‍ ഇപിഎഫ്ഒ
ഇത്തരം അക്കൗണ്ടുകള്‍ സംബന്ധിച്ച കണക്കെടുപ്പ് പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും ഇപിഎഫ്ഒ അറിയിച്ചു

ന്യൂഡല്‍ഹി: ഒരു ലക്ഷത്തിലേറെ അക്കൗണ്ട് ഉടമകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാതെ പണം കൈമാറാനൊരുങ്ങി ഇപിഎഫ്ഒ. നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് പണം കൈമാറാനാണ് കേന്ദ്ര ഏജന്‍സി ഒരുങ്ങുന്നത്.ദീര്‍ഘകാലമായി ഇടപാട് നടക്കാത്ത ആക്ടീവല്ലാത്ത അക്കൗണ്ടുകളിലെ പണമാണ് ഇപിഎഫ്ഒ കൈമാറുക. ഇത്തരം അക്കൗണ്ടുകള്‍ സംബന്ധിച്ച കണക്കെടുപ്പ് പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും ഇപിഎഫ്ഒ അറിയിച്ചു.
ആയിരം രൂപയോ അതില്‍ താഴെയോ വരുന്ന പണമാണ് ഇത്തരത്തില്‍ കൈമാറുക. ഏകദേശം 30.52 കോടി രൂപ ആദ്യഘട്ടത്തില്‍ കൈമാറേണ്ടി വരുമെന്നാണ് ഇപിഎഫ്ഒയുടെ കണക്ക് കൂട്ടല്‍. ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച ഇപിഎഫ്ഒ ഉടമകള്‍ക്ക് മാത്രമാണ് ആനുകൂല്യം കിട്ടുക.
അര്‍ഹരായ ഉപഭോക്താക്കള്‍ ഇതിനായി പ്രത്യേകം അപേക്ഷ സമര്‍പ്പിക്കേണ്ട ആവശ്യമില്ല. പലിശ ഉള്‍പ്പടെ ഇപിഎഫ്ഒ നല്‍കും. ഇതിന് വേണ്ടിയുള്ള ടെക്‌നോളജി പ്ലാറ്റ്‌ഫോമിന്റെ നിര്‍മാണം നടക്കുകയാണെന്നും ഇത് യാഥാര്‍ഥ്യമായാല്‍ ഉടന്‍ തന്നെ പണം തിരികെ നല്‍കുന്ന നടപടികള്‍ക്ക് തുടക്കം കുറിക്കുമെന്നും ഇപിഎഫ്ഒ അറിയിച്ചു.
ഇപിഎഫ്ഒ പുതിയ സോഫ്റ്റ്‌വെയറിലേക്ക് മാറുന്നതിന്റെ ഭാഗമായി ക്ലെയിമുകള്‍ തീര്‍പ്പാക്കുന്നതില്‍ വരെ ചെറിയ കാലതാമസം ഇപ്പോള്‍ അനുഭവപ്പെടുന്നുണ്ട്. ഇത് മുമ്പുള്ള രീതിയിലേക്ക് മാറിയാല്‍ സോഫ്റ്റ്‌വെയറില്‍ ഓട്ടോ റീഫണ്ടിനുള്ള സംവിധാനം കൂടി കൂട്ടിച്ചേര്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്.
Adjust Story Font
16

