കൂട്ടപ്പിരിച്ചുവിടലിന് പിന്നാലെ ഉദ്യോഗാര്‍ഥികള്‍ക്കുള്ള ഓഫര്‍ ലെറ്ററും പിന്‍വലിച്ച് ടെക് ഭീമന്‍
ഐഐടികളിലെ 50ഓളം വിദ്യാര്‍ഥികളെ ഒറാക്കളിന്റെ തീരുമാനം ബാധിച്ചിട്ടുണ്ട്. ഇവര്‍ക്കെല്ലാം ഓഫര്‍ ലെറ്റര്‍ നല്‍കിയെങ്കിലും പിന്നീട പിന്‍വലിക്കുകയായിരുന്നു

30,000ത്തോളം ജീവനക്കാരെ പിരിച്ചുവിട്ട് മാസമൊന്ന് തികയുന്നതിന് മുമ്പ് ഐഐടി, എന്‍ഐടി വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ ഓഫര്‍ ലെറ്റര്‍ പിന്‍വലിച്ച് ടെക്ഭീമന്‍ ഒറാക്കിള്‍. കമ്പനിയിലെ ജോലി പ്രതീക്ഷിച്ച് കരിയര്‍ പ്ലാന്‍ ചെയ്ത നിരവധി വിദ്യാര്‍ഥികള്‍ക്കാണ് തീരുമാനം തിരിച്ചടിയായത്.
എന്‍ഐടി വാറങ്കലിലെ വിദ്യാര്‍ഥിയായ ആദിത്യ കുമാര്‍ ബര്‍വാള്‍ ലിങ്ക്ഡ് ഇന്നില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു. ഒറാക്കളില്‍ എഐ എന്‍ജിനീയര്‍ ഇന്‍േറണായാണ് അദ്ദേഹത്തിന് ജോലി ലഭിച്ചത്. എന്നാല്‍, കമ്പനിയിലെ മാറ്റങ്ങളുടെ ഭാഗമായി പിന്നീട് ഒറാക്കള്‍ ജോബ് ഓഫര്‍ പിന്‍വലിക്കുകയായിരുന്നു.
ഐഐടികളിലെ 50ഓളം വിദ്യാര്‍ഥികളെ ഒറാക്കളിന്റെ തീരുമാനം ബാധിച്ചിട്ടുണ്ട്. ഇവര്‍ക്കെല്ലാം ഓഫര്‍ ലെറ്റര്‍ നല്‍കിയെങ്കിലും പിന്നീട പിന്‍വലിക്കുകയായിരുന്നു. ഒറാക്കള്‍ പോലൊരു കമ്പനിയില്‍ നിന്ന് ഇത്തരമൊരു നടപടി ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് ജോലിക്കായി അപേക്ഷ നല്‍കിയ ഉദ്യോഗാര്‍ഥികളെല്ലാം ഒരേ സ്വരത്തില്‍ പറയുന്നു.
രാജ്യത്തെ വിവിധ ഐഐടികളില്‍ ഒറാക്കിള്‍ ഉള്‍പ്പടെയുള്ള കമ്പനികളില്‍ റിക്രൂട്ട്‌മെന്റ് നടത്തിയിരുന്നു. എന്നാല്‍, എഐയുടെ വരവോടെ പല കമ്പനികളും ജീവനക്കാരെ കുറക്കാന്‍ നിര്‍ബന്ധിതമാവുകയായിരുന്നു.
വന്‍ പിരിച്ചുവിടലിനൊരുങ്ങി ടെക് ഭീമന്‍
ജോബ് സേര്‍ച്ച് പ്ലാറ്റ്‌ഫോമായ ലിങ്ക്ഡ്ഇന്‍ വന്‍ പിരിച്ചുവിടലിനൊരുങ്ങുന്നു. ആകെ ജീവനക്കാരില്‍ അഞ്ച് ശതമാനത്തെ ഒഴിവാക്കാനാണ് കമ്പനി ഒരുങ്ങുന്നത്. വൈകാതെ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനൊപ്പം നിലവിലുള്ള ജീവനക്കാരെ പുനര്‍വിന്യസിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
ലാഭത്തില്‍ വര്‍ധനയുണ്ടാകുന്നതിനിടെയാണ് മൈക്രോസോഫ്റ്റ് വന്‍ പിരിച്ചുവിടലിനൊരുങ്ങുന്നത്. 12 ശതമാനം ലാഭവര്‍ധനയാണ് ഈ വര്‍ഷം മൈക്രോസോഫ്റ്റിനുണ്ടായത്. അതേസമയം, എഐയല്ല പിരിച്ചുവിടലിന് കാരണമെന്നും കമ്പനി വിശദീകരിച്ചിട്ടുണ്ട്.
നിലവില്‍ ആഗോളതലത്തില്‍ 17,500 ജീവനക്കാരാണ് കമ്പനിക്കുള്ളത്. ആഗോളതലത്തില്‍ 1.3 ബില്യണ്‍ ആളുകള്‍ നെറ്റ്‌വര്‍ക്ക് പ്ലാറ്റ്‌ഫോമില്‍ അംഗങ്ങളാണ്. 26.2 ബില്യണ്‍ ഡോളറിനാണ് കമ്പനിയെ മൈക്രോസോഫ്റ്റ് ഏറ്റെടുത്തത്.
Adjust Story Font
16

