Quantcast

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

സ്‌പോട്ട് ഗോള്‍ഡ് വില 0.6 ശതമാനം ഇടിഞ്ഞ് 4,592.99 ഡോളറായി. ഈയാഴ്ച സ്വര്‍ണം 2.4 ശതമാനം നഷ്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിക്കുന്നത്. യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്കും ഇടിഞ്ഞിട്ടുണ്ട്

MediaOne Logo

വിഷ്ണു.ജെ

  • Updated:

    2026-05-01 09:30:35.0

Published:

1 May 2026 2:59 PM IST

Will the price of gold go up or down when war comes?
X

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 180 രൂപയുടെ കുറവാണ് ഉണ്ടായത്., പവന്റെ വിലയില്‍ 1440 രൂപയുടേയും കുറവ് രേഖപ്പെടുത്തി. 13,785 രൂപയായാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില കുറഞ്ഞത്. പവന്റെ വില 1,10,280 രൂപയായും ഇടിഞ്ഞു. ആഗോള വിപണിയിലും സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി.

സ്‌പോട്ട് ഗോള്‍ഡ് വില 0.6 ശതമാനം ഇടിഞ്ഞ് 4,592.99 ഡോളറായി. ഈയാഴ്ച സ്വര്‍ണം 2.4 ശതമാനം നഷ്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിക്കുന്നത്. യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്കും ഇടിഞ്ഞിട്ടുണ്ട്. ബ്രെന്റ് ക്രൂഡോയില്‍ 110 ഡോളറിന് മുകളിലാണ് വ്യാപാരം നടത്തുന്നത്.

യു.എസില്‍ പണപ്പെരുപ്പം ഉയര്‍ന്നതിനാല്‍ അടുത്ത വര്‍ഷവും ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറക്കാന്‍ സാധ്യതയില്ലെന്ന റിപ്പോര്‍ട്ടുകളാണ് സ്വര്‍ണവില ഇടിയാനുള്ള പ്രധാന കാരണം. എണ്ണവിലയില്‍ രേഖപ്പെടുത്തുന്ന വര്‍ധനയാണ് യു.എസില്‍ പണപ്പെരുപ്പം ഉയരാനുള്ള പ്രധാനകാരണം.

അതേസമയം, ഇന്ത്യയില്‍ ഇന്ത്യയില്‍ വാണിജ്യ പാചകവാതക സിലിണ്ടറിന്‍േറയും വില കുറച്ചു. 19 കിലോ ഭാരമുള്ള എല്‍.പി.ജി സിലിണ്ടറിന്റെ വിലയില്‍ 993 രൂപയുടെ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. ഇതോടെ രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 3,071.50 രൂപയായി ഉയരും. മുംബൈയില്‍ എല്‍പിജി വില 2031 രൂപയില്‍ നിന്നും 3024 രൂപയായി വര്‍ധിച്ചു.

ഗാര്‍ഹികസിലിണ്ടറിന്റെ വിലയില്‍ കമ്പനികള്‍ മാറ്റം വരുത്തിയിട്ടില്ല. ഫെബ്രുവരിക്ക് ശേഷം മൂന്ന് തവണയാണ് വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചത്. മാര്‍ച്ചില്‍ 144 രൂപയുടെ വര്‍ധനയുണ്ടായപ്പോള്‍ ഏപ്രില്‍ ഒന്നിന് 200 രൂപയുടെ വര്‍ധനയുണ്ടായി. അഞ്ച് കിലോ ഗ്രാം ഗ്യാസ് സിലിണ്ടറിന്റെ വില 261 രൂപ കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു.

വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില വര്‍ധിച്ച് റസ്റ്ററന്റുകള്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ ഭക്ഷ്യവസ്തുക്കളുടെ വിലവര്‍ധനക്ക് ഇടയാക്കും. അതേസമയം, പെട്രോളിന്‍േറയും ഡീസലിന്‍േറയും റീടെയില്‍ വിലയില്‍ കമ്പനികള്‍ മാറ്റം വരുത്തിയിട്ടില്ല. ഇന്ത്യന്‍ വിമാനകമ്പനികള്‍ക്ക് നല്‍കുന്ന ഏവിയേഷന്‍ ഫ്യൂവല്‍ വിലയിലും കേന്ദ്രസര്‍ക്കാര്‍ മാറ്റം വരുത്തിയിട്ടില്ല.

TAGS :

Next Story