Quantcast

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; രാജ്യാന്തര വിപണിയിലും കുറഞ്ഞു

രാജ്യാന്തര വിപണിയില്‍ ഔണ്‍സിന് 4,025 ഡോളറായാണ് വില കുറഞ്ഞത്

MediaOne Logo

Web Desk

  • Published:

    23 Oct 2026 9:59 AM IST

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; രാജ്യാന്തര വിപണിയിലും കുറഞ്ഞു
X

പ്രതീകാത്മക ചിത്രം

കൊച്ചി: സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഗ്രാമിന് 175 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,060 രൂപയായി കുറഞ്ഞു. പവന്റെ വിലയില്‍ 1400 രൂപയുടെ കുറവുണ്ടായി. പവന്റെ വില 1,04,480 രൂപയായി കുറഞ്ഞു. 18കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും ഇടിവുണ്ടായി. ഗ്രാമിന് 145 രൂപയുടേയും പവന് 1,160 രൂപയുടേയും ഇടിവുണ്ടായി. ഗ്രാമിന് 10,690 രൂപയായും പവന് 85,520 രൂപയായും വില ഇടിഞ്ഞു.

രാജ്യാന്തര വിപണിയിലും സ്വര്‍ണവിലയില്‍ ഇടിവുണ്ടായി. രണ്ട് മാസത്തിനിടയിലെ കുറഞ്ഞ നിരക്കിലേക്കാണ് സ്വര്‍ണം എത്തിയത്. ഔണ്‍സിന് 4,025 ഡോളറായാണ് വില കുറഞ്ഞത്. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷവും അതുമൂലമുണ്ടായ എണ്ണവില വര്‍ധനവുമാണ് സ്വര്‍ണവിലയുടെ വന്‍ ഇടിവിലേക്ക് നയിക്കുന്നത്.

ഫെഡറല്‍ റിസര്‍വ് ഇത്തവണയും പലിശനിരക്ക് ഉയര്‍ത്താനുള്ള സാധ്യതയും സ്വര്‍ണത്തിന് തിരിച്ചടിയാവുന്നുണ്ട്. യമനില്‍ ഹൂതികള്‍ നടത്തുന്ന ആക്രമണങ്ങള്‍ തുടരുകയാണ്. സൗദിയുടെ എണ്ണസംഭരണശാലകളേയും ഹൂതികള്‍ ലക്ഷ്യംവെക്കുന്നുണ്ട്.

ഇന്നും എണ്ണവിലയില്‍ വര്‍ധനയുണ്ടായി. ബ്രെന്റ് ക്രൂഡോയില്‍ 113 ഡോളറിലാണ് വ്യാപാരം നടത്തുന്നത്. ഡബ്യുടിഐ ക്രൂഡിന്റെ വിലയും 100 ഡോളര്‍ പിന്നിട്ടുണ്ട്. ഇന്ത്യന്‍ ഓഹരി വിപണികള്‍ ഇന്ന് ഫ്‌ലാറ്റായി വ്യാപാരം ആരംഭിച്ചത്.

TAGS :

Next Story