കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇടിവ്
സ്‌പോട്ട് ഗോള്‍ഡ് വിലയില്‍ 1.7 ശതമാനം ഇടിവുണ്ടായി. ഔണ്‍സിന് 4,380 ഡോളറായാണ് വില ഇടിഞ്ഞത്. യുഎസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 1.6 ശതമാനം ഇടിഞ്ഞ് 4,377.10 ഡോളറിലേക്ക് വീണു

കൊച്ചി: കേരളത്തില്‍ വീണ്ടും സ്വര്‍ണവില വീണ്ടും ഇടിഞ്ഞു. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 70 രൂപയുടെ കുറവാണുണ്ടായത്. 14,305 രൂപയായാണ് ഗ്രാമിന്റെ വില ഇടിഞ്ഞത്. പവന്റെ വിലയില്‍ 560 രൂപയുടെ കുറവുണ്ടായി. 1,14,440 രൂപയായാണ് പവന്റെ വില കുറഞ്ഞത്. പണപ്പെരുപ്പം സംബന്ധിച്ച ആശങ്കകളാണ് സ്വര്‍ണവില സ്വാധീനിക്കുന്നത്.
സ്‌പോട്ട് ഗോള്‍ഡ് വിലയില്‍ 1.7 ശതമാനം ഇടിവുണ്ടായി. ഔണ്‍സിന് 4,380 ഡോളറായാണ് വില ഇടിഞ്ഞത്. യുഎസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 1.6 ശതമാനം ഇടിഞ്ഞ് 4,377.10 ഡോളറിലേക്ക് വീണു. യുദ്ധം സംബന്ധിച്ച ആശങ്കകള്‍ തന്നെയാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. വീണ്ടും ആക്രമണങ്ങളും പ്രത്യാക്രമണങ്ങളുമായി ഇറാനും യുഎസും രംഗത്തെത്തിയിട്ടുണ്ട്.
യുദ്ധം വീണ്ടും ശക്തമായാല്‍ അത് എണ്ണവില ഉയരാനിടയാക്കുമെന്ന് ആശങ്കയുണ്ട്. ഇത് വിവിധ രാജ്യങ്ങളിലെ പണപ്പെരുപ്പവും ഉയര്‍ത്തും. പണപ്പെരുപ്പം ഉയരുന്നത് വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ പലിശനിരക്ക് വര്‍ധിപ്പിക്കുന്നതിന് ഇടയാക്കുമെന്ന ആശങ്കകളാണ് സ്വര്‍ണവിപണിയെ സ്വാധീനിക്കുന്നത്.
യുഎസ് പേഴ്‌സണല്‍ കണ്‍സെപ്ഷന്‍ എക്‌സ്‌പെന്‍ഡിച്ചര്‍ ഡാറ്റയാണ് നിക്ഷേപകര്‍ ഉറ്റുനോക്കുന്നത്. ഫെഡറല്‍ റിസര്‍വിന്റെ വായ്പനയം ഏത് രീതിയില്‍ മുന്നേറുമെന്ന് മനസിലാക്കാന്‍ ഈ ഡാറ്റകള്‍ സഹായിക്കും. വരും ദിവസങ്ങളിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ ഇതെല്ലാം സ്വാധീനം ചെലുത്തുമെന്നാണ് പ്രതീക്ഷ.
Adjust Story Font
16

