സ്വര്‍ണവിലയില്‍ വീണ്ടും വന്‍ ഇടിവ്
സ്‌പോട്ട് ഗോള്‍ഡിന്റെ വില 1.9 ശതമാനമാണ് ഇടിഞ്ഞത്. 4,181.04 ഡോളറായാണ് സ്വര്‍ണവില ഇടിഞ്ഞത്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വന്‍ ഇടിവ്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 395 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഗ്രാമിന്റെ വില 13,645 രൂപയായാണ് കുറഞ്ഞത്. പവന്റെ വിലയില്‍ 3160 രൂപയുടെ കുറവുണ്ടായി. 1,09,160 രൂപായാണ്് പവന്‍ വില കുറഞ്ഞത്. അന്താരാഷ്ട്ര വിപണിയുടെ ചുവടുപിടിച്ചാണ് ഇന്ത്യയിലും വില കുറഞ്ഞത്.
സ്‌പോട്ട് ഗോള്‍ഡിന്റെ വില 1.9 ശതമാനമാണ് ഇടിഞ്ഞത്. 4,181.04 ഡോളറായാണ സ്വര്‍ണവില ഇടിഞ്ഞത്. യുഎസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്കിലും ഇടിവുണ്ടായി. ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്കില്‍ 1.9 ശതമാനത്തിന്റെ ഇടിവാണുണ്ടായത്. 4,204.70 ഡോളറായാണ് വില ഇടിഞ്ഞത്.
യുഎസ് പണപ്പെരുപ്പം സംബന്ധിച്ച കണക്കുകള്‍ ഈയാഴ്ച പുറത്തുവരുന്നുണ്ട്. ഇതാണ് വരും ദിവസങ്ങളില്‍ സ്വര്‍ണവിലയെ സ്വാധനീക്കുന്ന പ്രധാനഘടകം. പണപ്പെരുപ്പം കണക്കുകള്‍ മുന്നില്‍കണ്ട് നിക്ഷേപകര്‍ കരുതലെടുക്കുന്നുവെന്നാണ് വിപണി വിദഗ്ധരുടേയും നിഗമനം.
അതേസമയം, ഇറാനും അമേരിക്കയും തമ്മില്‍ യുദ്ധം വീണ്ടും ആരംഭിച്ചതും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. എണ്ണവിലയിലുണ്ടാവുന്ന വ്യതിയാനങ്ങളും വരുംനാളുകളില്‍ സ്വര്‍ണവിലയെ സ്വാധീനിക്കും. നിലവില്‍ എണ്ണവിലയില്‍ വന്‍ വര്‍ധനവ് ഉണ്ടായിട്ടില്ല. ഇന്ത്യ ഉപയോഗിക്കുന്ന ബ്രെന്‍ ക്രൂഡോയില്‍ 91 ഡോളറിലാണ് വ്യാപാരം നടത്തുന്നത്. ഒരു ഘട്ടത്തില്‍ യുദ്ധം ശക്തമായപ്പോള്‍ എണ്ണവില 100 ഡോളറിലേക്ക്് നീങ്ങിയിരുന്നു. വീണ്ടും എണ്ണവില 100 ഡോളറിലേക്ക് അടുത്താല്‍ അത് സ്വര്‍ണവിലയില്‍ വന്‍ സ്വാധീനം ചെലുത്തും.
Adjust Story Font
16

