സ്വര്‍ണവിലയില്‍ റോക്കറ്റ് കുതിപ്പ്; ഇന്ന് ഒറ്റയടിക്ക് കൂടിയത് 3000 രൂപ
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 5000 ഡോളര്‍ പിന്നിട്ടു

- Published:
26 Jan 2026 10:38 AM IST

കോഴിക്കോട്: സ്വര്‍ണവിലയില്‍ ഇന്നും വന്‍ വര്‍ധനവ്. പവന് 3000 രൂപ വര്‍ധിച്ച് 1,19,320 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 375 രൂപ വര്‍ധിച്ച് 14,915 രൂപയായി. എക്കാലത്തെയും ഉയര്‍ന്ന വിലയിലാണ് സ്വര്‍ണം ഇപ്പോള്‍.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 5000 ഡോളര്‍ എന്ന റെക്കോഡ് വില പിന്നിട്ടു. 90 ഡോളറിന്റെ വര്‍ധനവാണ് ഇന്നുണ്ടായത്. വെള്ളിക്ക് 6.74 ശതമാനം വര്‍ധനവുണ്ടായി. ആറ് ഡോളര്‍ വര്‍ധിച്ച് ഔണ്‍സിന് 107 ഡോളറായി.
ആഗോള രാഷ്ട്രീയ അരക്ഷിതാവസ്ഥയുടെ സമ്മര്‍ദത്തിലാണ് സ്വര്‍ണവില സമീപകാലങ്ങളില്‍ കുതിച്ചുയരാന്‍ തുടങ്ങിയത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നയങ്ങളും ഗ്രീന്‍ലാന്‍ഡിന് മേലുള്ള അവകാശവാദവും നിലവിലെ കുതിപ്പിന് കാരണമായിട്ടുണ്ട്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ ഓഹരി വിപണിയില്‍ നിന്ന് പിന്മാറി സ്വര്‍ണത്തില്‍ നിക്ഷേപിക്കുകയാണ്.
Next Story
Adjust Story Font
16
