Quantcast

രാവിലെ കുതിച്ച സ്വര്‍ണവിലയില്‍ ഉച്ചയോടെ ഇടിവ്

ആഗോള വിപണിയില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് 40 ഡോളര്‍ വര്‍ധിച്ച് 5147.63 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം

MediaOne Logo
kerala gold price update
X

കോഴിക്കോട്: രാവിലെ കുതിച്ച സ്വര്‍ണവിലയില്‍ ഉച്ചയോടെ ഇടിവ് രേഖപ്പെടുത്തി. ആഗോള വിലവര്‍ധനയുടെ ചുവടുപിടിച്ച് രാവിലെ ഗ്രാമിന് 190 രൂപ വര്‍ധിച്ച് 14,760 രൂപയും പവന് 1520 രൂപ വര്‍ധിച്ച് 1,18,320 രൂപയുമായിരുന്നു. എന്നാല്‍, ഉച്ചയോടെ ഗ്രാമിന് 100 രൂപ കുറഞ്ഞ് 14,660 രൂപയായി. പവന് 800 രൂപ കുറഞ്ഞ് 1,17,520 രൂപയുമായി.

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പുതിയ തീരുവ പ്രഖ്യാപനങ്ങളും പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യവുമാണ് ഇന്ന് സ്വര്‍ണത്തിന്റെ കുതിപ്പിന് കാരണമായത്. എന്നാല്‍, ഇതിന് പിന്നാലെയുള്ള ലാഭമെടുപ്പില്‍ വീണ്ടും വിലയിടിയുകയായിരുന്നു.

ആഗോള വിപണിയില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് 40 ഡോളര്‍ വര്‍ധിച്ച് 5147.63 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം. ഒരു ഘട്ടത്തില്‍ 5125 ഡോളര്‍ വരെ താഴ്ന്നിരുന്നു. വെള്ളി 2.55 ശതമാനം വര്‍ധിച്ച് ട്രോയ് ഔണ്‍സിന് 86.74 ഡോളര്‍ എന്ന നിലയിലാണ്. ആഗോളവിപണിയിലെ വിലവര്‍ധനവിന്റെ അടിസ്ഥാനത്തില്‍ സ്വര്‍ണം, വെള്ളി ഇടിഎഫുകളിലും കുതിപ്പുണ്ടായി.

TAGS :

Next Story