Quantcast

രാവിലെ കുറഞ്ഞ സ്വര്‍ണവിലയില്‍ വൈകീട്ടോടെ വര്‍ധനവ്

പശ്ചിമേഷ്യയിലെ യുദ്ധത്തിൻ്റെ പശ്ചാത്തലത്തില്‍ സമീപകാലത്തായി സ്വര്‍ണവിലയില്‍ കനത്ത ചാഞ്ചാട്ടമാണ് അനുഭവപ്പെട്ടത്

MediaOne Logo
India’s household gold holdings
X

കോഴിക്കോട്: സംസ്ഥാനത്ത് രാവിലെ വന്‍ ഇടിവ് നേരിട്ട സ്വര്‍ണവിലയില്‍ വൈകീട്ടോടെ വര്‍ധന. പവന് 520 രൂപ വര്‍ധിച്ച് 1,11,600 രൂപയായി. ഗ്രാമിന് 65 രൂപ വര്‍ധിച്ച് 13,950 രൂപയായി.

ഇന്ന് രാവിലെ 1720 രൂപയും ഗ്രാമിന് 215 രൂപയും കുറഞ്ഞിരുന്നു. പിന്നാലെയാണ് ആഗോളവിപണിയിലെ വിലവര്‍ധനവിന് അനുസൃതമായി കേരളത്തിലും വില ഉയര്‍ത്തിയത്.

പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ സമീപകാലത്തായി സ്വര്‍ണവിലയില്‍ കനത്ത ചാഞ്ചാട്ടമാണ് അനുഭവപ്പെട്ടത്. യുദ്ധത്തിന്റെ തുടക്കത്തില്‍ ഉയര്‍ന്ന സ്വര്‍ണം, പിന്നീട് അസംസ്‌കൃത എണ്ണ വില വര്‍ധിച്ചതോടെ ഇടിഞ്ഞിരുന്നു. ഒരു ഘട്ടത്തില്‍ ലക്ഷത്തിനും താഴേക്ക് പോയ ശേഷമാണ് വീണ്ടും വില ഉയര്‍ന്നത്.

ആഗോളവിപണിയില്‍ ട്രോയ് ഔണ്‍സിന് മൂന്ന് ഡോളര്‍ വര്‍ധിച്ച് 4754 ഡോളര്‍ എന്ന നിലയിലാണ് സ്വര്‍ണം. വെള്ളി 74.63 ഡോളര്‍ എന്ന നിലയിലുമാണ്.

TAGS :

Next Story