ചാഞ്ചാടി സ്വര്‍ണവില; രാവിലെ വര്‍ധിച്ചു, വൈകീട്ടോടെ കുറഞ്ഞു
രാവിലെ പവന് 600 രൂപയും ഗ്രാമിന് 75 രൂപയും വര്‍ധിച്ചിരുന്നു

- Published:
10 April 2026 5:07 PM IST

കോഴിക്കോട്: രാവിലെ വര്‍ധിച്ച സ്വര്‍ണവിലയില്‍ വൈകീട്ടോടെ കുറവ്. പവന് 480 രൂപ കുറഞ്ഞ് 1,11,720 രൂപയായി. ഗ്രാമിന് 60 രൂപ കുറഞ്ഞ് 13,965 രൂപയായി. രാവിലെ പവന് 600 രൂപയും ഗ്രാമിന് 75 രൂപയും വര്‍ധിച്ചിരുന്നു.
പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ സ്വര്‍ണവിലയില്‍ വലിയ ചാഞ്ചാട്ടമാണ് അനുഭവപ്പെടുന്നത്. ഇന്നലെ രാവിലെ വില കുറഞ്ഞപ്പോള്‍ രാവിലെ വര്‍ധിച്ചിരുന്നു. ഇന്ന് രാവിലെ വര്‍ധിച്ചപ്പോള്‍ വൈകീട്ടോടെ കുറയുകയാണ് ചെയ്തത്.
ആഗോളവിപണിയില്‍ സ്വര്‍ണം ഇന്ന് വിലയിടിവിലാണ്. ട്രോയ് ഔണ്‍സിന് 4758 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. വെള്ളി ഒരു ശതമാനത്തോളം ഇടിഞ്ഞ് 75.53 ഡോളര്‍ എന്ന നിലയിലുമാണ്.
പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്ന് അസംസ്‌കൃത എണ്ണ വില കുത്തനെ കൂടിയത് സ്വര്‍ണവിലയില്‍ ഇടിവുണ്ടാക്കിയിരുന്നു. മാര്‍ച്ച് ഒന്നിന് 1,26,920 രൂപയായിരുന്ന പവന്‍ വില പിന്നീട് ലക്ഷത്തിന് താഴേക്ക് വീണിരുന്നു. വെടിനിര്‍ത്തല്‍ ധാരണയായതിന് പിന്നാലെയാണ് വീണ്ടും ഉയര്‍ന്നത്.
Adjust Story Font
16
