Quantcast

യുദ്ധത്തിന് അയവ്; ഇന്നലെ കുതിച്ചുയര്‍ന്ന സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്

ദിവസങ്ങള്‍ നീണ്ട ഇടിവിനൊടുവില്‍ പവന്‍ വില ഇന്നലെ ലക്ഷം രൂപയ്ക്ക് താഴേക്ക് പോയിരുന്നു. എന്നാല്‍ വൈകിട്ടോടെ തിരിച്ചുകയറി

MediaOne Logo
kerala gold price updates today
X

കോഴിക്കോട്: പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യത്തിന് അയവ് വന്നതോടെ ഇന്നലെ കുതിച്ചുയര്‍ന്ന സ്വര്‍ണ വിലയില്‍ ഇന്ന് കുറവ്. പവന് 2160 രൂപ കുറഞ്ഞ് 1,02,920 രൂപയായി. ഗ്രാമിന് 12,865 രൂപയാണ്.

ദിവസങ്ങള്‍ നീണ്ട ഇടിവിനൊടുവില്‍ പവന്‍ വില ഇന്നലെ ലക്ഷം രൂപയ്ക്ക് താഴേക്ക് പോയിരുന്നു. എന്നാല്‍, ഇറാനെതിരായ യുദ്ധത്തിന് ട്രംപ് ഇടവേള നല്‍കിയതോടെ വിലയില്‍ വലിയ വര്‍ധനവുണ്ടായി. ഇന്നലെ വൈകീട്ട് 5600 രൂപ വര്‍ധിച്ച് 1,05,080 രൂപയായിരുന്നു. ഇതില്‍ നിന്നാണ് ഇന്ന് 2160 രൂപ കുറഞ്ഞിരിക്കുന്നത്.

ആഗോളവിപണിയിലും സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടമാണ്. നിലവില്‍ 41 ഡോളര്‍ ഇടിവില്‍ ട്രോയ് ഔണ്‍സിന് 4362 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം തുടരുന്നത്. വെള്ളിയും ഇടിവിലാണ്. ട്രോയ് ഔണ്‍സിന് 67.61 ഡോളറാണ് നിലവിലെ വെള്ളിവില. രണ്ട് ശതമാനത്തിലേറെ ഇടിവുണ്ടായി.

യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ആഴ്ചകളായി വന്‍ ഇടിവാണ് സ്വര്‍ണവിലയിലുണ്ടായിരുന്നത്. മാര്‍ച്ച് ഒന്നിന് 1,26,920 രൂപയുണ്ടായിരുന്ന പവന്‍ പിന്നീട് മൂന്നാഴ്ചകൊണ്ട് 25,000ലേറെയാണ് ഇടിഞ്ഞത്. അസംസ്‌കൃത എണ്ണവില വന്‍തോതില്‍ ഇടിഞ്ഞതും ഡോളര്‍ ശക്തിപ്പെട്ടതുമാണ് സ്വര്‍ണത്തിന്റെ വില കുറച്ചത്.

TAGS :

Next Story