Quantcast

കുതിപ്പ് തുടര്‍ന്ന് സ്വര്‍ണം; ഇന്ന് വര്‍ധിച്ചത് ആയിരം രൂപയിലേറെ

ആഗോളവിപണിയില്‍ ട്രോയ് ഔണ്‍സിന് 62.35 ഡോളര്‍ വര്‍ധിച്ച് 5169.45 ഡോളറായി

MediaOne Logo

ശരത് ലാൽ തയ്യിൽ

  • Updated:

    2026-02-24 04:48:26.0

Published:

24 Feb 2026 10:13 AM IST

kerala gold price today
X

കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. പവന് 1120 രൂപ വര്‍ധിച്ച് 1,18,640 രൂപയായി. ഗ്രാമിന് 140 രൂപ വര്‍ധിച്ച് 14,830 രൂപയുമായി. ഫെബ്രുവരിയിലെ ഏറ്റവുമുയര്‍ന്ന നിലയിലാണ് ഇപ്പോള്‍ സ്വര്‍ണ വില.

ആഗോളവിപണിയിലും സ്വര്‍ണം മുകളിലേക്കാണ്. ട്രോയ് ഔണ്‍സിന് 62.35 ഡോളര്‍ വര്‍ധിച്ച് 5169.45 ഡോളറായി. വെള്ളിക്ക് 2.4 ഡോളര്‍ വര്‍ധിച്ച് 86.99 ഡോളറായി. യുഎസ്-ഇറാന്‍ സംഘര്‍ഷ സാഹചര്യവും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുവ പ്രഖ്യാപനങ്ങളും സൃഷ്ടിച്ച ആശയക്കുഴപ്പമാണ് സ്വര്‍ണം, വെള്ളി വിലകളെ ഏതാനും ദിവസമായി മുന്നോട്ട് നയിക്കുന്നത്.

ഫെബ്രുവരി രണ്ടിലെ വിലയായ 1,07,920 രൂപയാണ് ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വില. എന്നാല്‍, മൂന്നാഴ്ച കൊണ്ട് 10,720 രൂപയാണ് വര്‍ധിച്ചത്. യുഎസ് തീരുവയുമായി ബന്ധപ്പെട്ട് വിപണിയില്‍ അനിശ്ചിതത്വം തുടരുന്നതിനാല്‍ സ്വര്‍ണവില ഉയരാനിടയുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

TAGS :

Next Story