Quantcast

പശ്ചിമേഷ്യയില്‍ വെടിനിര്‍ത്തിയിട്ടും വെടിയൊച്ചകള്‍; വീണ്ടും കത്തിത്തുടങ്ങി എണ്ണ വില

കഴിഞ്ഞ ദിവസം ഇരുപക്ഷവും രണ്ടാഴ്ചത്തേക്ക് വെടിനിര്‍ത്തല്‍ ധാരണയിലെത്തിയതോടെ എണ്ണ വില വന്‍തോതില്‍ ഇടിഞ്ഞിരുന്നു

MediaOne Logo
Oil dives, Asian stocks surge as Trump agrees to two-week ceasefire
X

യുഎസും ഇറാനും തമ്മില്‍ ധാരണയിലെത്തിയ വെടിനിര്‍ത്തലിന്റെ ഭാവിയെ കുറിച്ച് ആശങ്കകള്‍ ഉയരവെ അസംസ്‌കൃത എണ്ണവില കുത്തനെ ഉയര്‍ന്നു. ബ്രെന്റ് ക്രൂഡ് 3.19 ശതമാനം ഉയര്‍ന്ന് ബാരലിന് 97.77 ഡോളര്‍ എന്ന നിലയിലെത്തി. വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് ശേഷവും ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചേക്കാമെന്ന ഭീതിയുടെ പുറത്താണ് എണ്ണ വില വീണ്ടും ഉയര്‍ന്നത്.

കഴിഞ്ഞ ദിവസം ഇരുപക്ഷവും രണ്ടാഴ്ചത്തേക്ക് വെടിനിര്‍ത്തല്‍ ധാരണയിലെത്തിയതോടെ എണ്ണ വില വന്‍തോതില്‍ ഇടിഞ്ഞിരുന്നു. 13 ശതമാനത്തിലേറെ ഇടിവ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, വെടിനിര്‍ത്തലിന് ശേഷവും സംഘര്‍ഷത്തിന് അയവില്ലാത്തതാണ് ഊര്‍ജവിപണിയെ അനിശ്ചിതത്വത്തിലാക്കുന്നത്.

പശ്ചിമേഷ്യയില്‍ യുദ്ധം ആരംഭിക്കുമ്പോള്‍ ബാരലിന് 65 ഡോളര്‍ എന്ന നിലയിലായിരുന്നു എണ്ണ വില. ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചതോടെ ഇതുവഴിയുള്ള എണ്ണ, പ്രകൃതിവാതക ഗതാഗതം പാടെ നിലച്ചു. ഇതോടെയാണ് വില വന്‍കുതിപ്പ് നടത്തിയത്. ലോകവ്യാപകമായി ഊര്‍ജപ്രതിസന്ധി നേരിടുകയും ചെയ്തു. ഇതോടെ അസംസ്‌കൃത എണ്ണ വില 110 ഡോളറിന് മുകളിലേക്ക് ഉയരുകയും ചെയ്തു.

വെടിനിര്‍ത്തലിന് ശേഷവും ഇസ്രായേല്‍ ആക്രമണം തുടരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇറാന്‍ പ്രത്യാക്രമണം നടത്തിയത്. ഇസ്രായേല്‍ ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടയ്ക്കുമെന്ന അഭ്യൂഹങ്ങളുണ്ട്.

TAGS :

Next Story