പെട്രോളും ഡീസലും വില്‍ക്കുന്നത് നഷ്ടത്തില്‍; കണക്കുമായി കമ്പനികള്‍
പശ്ചിമേഷ്യന്‍ പ്രതിസന്ധിക്ക് മുമ്പ് ക്രൂഡോയില്‍ വില ബാരലിന് 70നും 72 ഡോളറിനുമിടയിലായിരുന്നു.എന്നാല്‍, ഇപ്പോള്‍ അത് ബാരലിന് 125 ഡോളര്‍ വരെയായി ഉയര്‍ന്നു. അന്താരാഷ്ട്ര വിപണിയിലെ വിലയില്‍ വലിയ ചാഞ്ചാട്ടങ്ങള്‍ക്കിടയിലും റീടെയില്‍ വില മാറ്റമില്ലാതെ തുടരുന്നത് കമ്പനികളെ കടുത്ത സമ്മര്‍ദത്തിലാക്കുന്നുവെന്നാണ് ഐ.സി.ആര്‍.എ പോലുള്ള ഏജന്‍സികള്‍ പ്രവചിക്കുന്നത്

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോളും ഡീസലും വില്‍ക്കുന്നത് വന്‍ നഷ്ടത്തിലാണെന്ന് എണ്ണ കമ്പനികള്‍. ഓരോ ലിറ്റര്‍ പെട്രോളും ഡീസലും വില്‍ക്കുമ്പോഴുണ്ടാവുന്ന നഷ്ടകണക്കുകള്‍ കമ്പനികള്‍ പുറത്തുവിട്ടു. ഒരു ലിറ്റര്‍ ഡീസല്‍14 രൂപ നഷ്ടത്തിലും പെട്രോള്‍ 18 രൂപ നഷ്ടത്തിലുമാണ് വില്‍ക്കുന്നതെന്നാണ് എണ്ണകമ്പനികളുടെ അവകാശവാദം.
പെട്രോള്‍, ഡീസല്‍ വില വര്‍ധനവിന് പുറമേ പശ്ചിമേഷ്യന്‍ പ്രതിസന്ധി മൂലം എല്‍.പി.ജി വിലയിലുണ്ടായ ചാഞ്ചാട്ടങ്ങള്‍ മൂലം 80,000 കോടിയുടെ നഷ്ടം ഉണ്ടാവുന്നുണ്ടെന്നാണ് എണ്ണ കമ്പനികളുടെ അവകാശവാദം.ലോകത്തെ ഇന്ധനവിതരണത്തിന്റെ 20 ശതമാനവും കൈകാര്യം ചെയ്യുന്ന ഹോര്‍മുസ് കടലിടുക്കിലെ പ്രതിസന്ധി മൂലം ഇന്ധനവിലയില്‍ വലിയ വിലവര്‍ധനക്ക്‌സാധ്യതയുണ്ടെന്നാണ് റേറ്റിങ് ഏജന്‍ികള്‍ പ്രവചിക്കുന്നത്.
പശ്ചിമേഷ്യന്‍ പ്രതിസന്ധിക്ക് മുമ്പ് ക്രൂഡോയില്‍ വില ബാരലിന് 70നും 72 ഡോളറിനുമിടയിലായിരുന്നു.എന്നാല്‍, ഇപ്പോള്‍ അത് ബാരലിന് 125 ഡോളര്‍ വരെയായി ഉയര്‍ന്നു. അന്താരാഷ്ട്ര വിപണിയിലെ വിലയില്‍ വലിയ ചാഞ്ചാട്ടങ്ങള്‍ക്കിടയിലും റീടെയില്‍ വില മാറ്റമില്ലാതെ തുടരുന്നത് കമ്പനികളെ കടുത്ത സമ്മര്‍ദത്തിലാക്കുന്നുവെന്നാണ് ഐ.സി.ആര്‍.എ പോലുള്ള ഏജന്‍സികള്‍ പ്രവചിക്കുന്നത്.ഇതേ അവസ്ഥ തന്നെയാണ് എല്‍.പി.ജി വിലയിലും പ്രകടമാകുന്നത്. അതേസമയം, ആഗോളവിപണിയില്‍ എണ്ണവില ഉയര്‍ന്നപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നികുതി കുറച്ചിരുന്നു.
പെട്രോളിനുള്ള എക്‌സൈസ് തീരുവ 13 രൂപയില്‍ നിന്നും മൂന്ന് രൂപയാക്കിയാണ് കുറച്ചത്. ഡീസലിന്‍േറത് 10ല്‍ നിന്നും പൂജ്യം രൂപയാക്കിയും കുറച്ചിരുന്നു. ഇതിന് പുറേമേ കയറ്റുമതി തീരുവയിലും കേന്ദ്രസര്‍ക്കാര്‍ വര്‍ധന വരുത്തിയിരുന്നു.
Adjust Story Font
16

