Quantcast

ടിസിഎസ് സിഇഒയുടെ ശമ്പളം 28 കോടിയാക്കി ഉയര്‍ത്തി

5,84,519 ജീവനക്കാരാണ് കമ്പനിയില്‍ ഉള്ളത്. ഇവര്‍ക്ക് ശരാശരി 5.1 ശതമാനത്തിന്റെ ശമ്പളവര്‍ധനവ് കമ്പനി നല്‍കിയിട്ടുണ്ട്. ജുനിയര്‍-മിഡ് ലെവല്‍ ജീവനക്കാര്‍ക്ക് 4.5 മുതല്‍ 7 ശതമാനം വരെ ശമ്പളവര്‍ധനവ് ലഭിക്കും. പ്രൊമേഷന്‍ ഉള്‍പ്പടെ പരിഗണിച്ചാണ് ശമ്പളവര്‍ധനവ് നല്‍കിയിരിക്കുന്നത്.

MediaOne Logo

Web Desk

  • Published:

    16 May 2026 8:28 AM IST

ടിസിഎസ് സിഇഒയുടെ ശമ്പളം 28 കോടിയാക്കി ഉയര്‍ത്തി
X

ബംഗളൂരു: സോഫ്റ്റ്‌വെയര്‍ ഭീമന്‍ ടിസിഎസിന്റെ സിഇഒയുടെ ശമ്പളം 28.1 കോടിയാക്കി ഉയര്‍ത്തി. 2026 സാമ്പത്തകവര്‍ഷത്തിലെ സിഇഒ കെ കൃതിവാസന്റെ ശമ്പളമാണ് പ്രഖ്യാപിച്ചത്. 6.3 ശതമാനം വര്‍ധനയാണ് ശമ്പളത്തില്‍ വരുത്തിയത്. കമ്പനി പ്രതിവര്‍ഷ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറഞ്ഞത്.

1.67 കോടിയായിരിക്കും അദ്ദേഹത്തിന്റെ അടിസ്ഥാന ശമ്പളം. 1.43 കോടിയുടെ മറ്റ് ആനുകൂല്യങ്ങളും അദ്ദേഹത്തിന് ലഭിക്കും. കമീഷനും അലവന്‍സുകളുമായി 26.52 കോടിയും ലഭിക്കും. ടിസിഎസ് സിഒഒ ആരതി സുബ്രമണ്യന് 18.33 കോടി രൂപയും ശമ്പളമായി ലഭിക്കും. ഇതില്‍ 1.5 കോടി രൂപ അടിസ്ഥാനശമ്പളമായും 1.83 കോടി രൂപ മറ്റ് ആനുകൂല്യങ്ങളായും 15 കോടി രൂപ കമീഷനായും ലഭിക്കുമെന്ന് ടിസിഎസ് വൃത്തങ്ങള്‍ അറിയിച്ചു.

5,84,519 ജീവനക്കാരാണ് കമ്പനിയില്‍ ഉള്ളത്. ഇവര്‍ക്ക് ശരാശരി 5.1 ശതമാനത്തിന്റെ ശമ്പളവര്‍ധനവ് കമ്പനി നല്‍കിയിട്ടുണ്ട്. ജുനിയര്‍-മിഡ് ലെവല്‍ ജീവനക്കാര്‍ക്ക് 4.5 മുതല്‍ 7 ശതമാനം വരെ ശമ്പളവര്‍ധനവ് ലഭിക്കും. പ്രൊമേഷന്‍ ഉള്‍പ്പടെ പരിഗണിച്ചാണ് ശമ്പളവര്‍ധനവ് നല്‍കിയിരിക്കുന്നത്.

ഇന്ത്യക്ക് പുറത്തുള്ള ജൂനിയര്‍-മിഡ് ലെവല്‍ ജീവനക്കാര്‍ക്ക് 1.5 മുതല്‍ ആറ് ശതമാനം വരെ ശമ്പളവര്‍ധനവ് ലഭിക്കും. അതാത് രാജ്യങ്ങളിലെ വിപണി പരിഗണിച്ചാവും ആനുകൂല്യം നല്‍കുക. ഇതിനൊപ്പം ജീവനക്കാരുടെ പെര്‍ഫോമന്‍സും കമ്പനി പരിഗണിക്കും.

TAGS :

Next Story